പി​ന്നാ​ക്ക മു​സ്​​ലിം സം​വ​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ബി​ൽ തെ​ല​ങ്കാ​ന നി​യ​മ​സ​ഭ പാ​സാ​ക്കി

ഹൈദരാബാദ്: പിന്നാക്ക മുസ്ലിംകൾക്കും പട്ടികവർഗക്കാർക്കും സംവരണാനുകൂല്യം വർധിപ്പിക്കാനുള്ള ബിൽ െതലങ്കാന നിയമസഭ ഏകകണ്ഠമായി പാസാക്കി. മുസ്ലിം സംവരണം 12 ശതമാനമായും പട്ടികവർഗ സംവരണം 10 ശതമാനമായുമാണ് വർധിപ്പിച്ചത്. ബില്ലിെനതിരെ സഭക്കുള്ളിൽ പ്രതിഷേധിച്ച അഞ്ച് ബി.ജെ.പി എം.എൽ.എമാരെയും സഭയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ബാക്കി പ്രതിപക്ഷാംഗങ്ങൾ പൂർണമായും പിന്നാക്ക വിഭാഗ-പട്ടികജാതി, വർഗ സംവരണ നിയമം 2017 ബില്ലിനെ അനുകൂലിച്ചു.

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയാണ് ബിൽ പാസാക്കിയത്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിം സംവരണം നാലു ശതമാനത്തിൽനിന്ന് 12 ശതമാനമായി. പട്ടികവർഗക്കാരുടേത് ആറു ശതമാനത്തിൽനിന്ന് 10 ശതമാനമായി. സംസ്ഥാന നിയമസഭ കൗൺസിലി​െൻറ അംഗീകാരം നേടിയ ബിൽ ഭരണഘടനയുടെ ഒമ്പതാം അനുബന്ധത്തിൽ ചേർക്കാനുള്ള അപേക്ഷയുമായി രാഷ്ട്രപതിക്കയക്കും.

കേന്ദ്രം ബില്ലിന് അംഗീകാരം നൽകാൻ തയാറായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബില്ലിേന്മൽ നടന്ന സംവാദത്തിൽ പറഞ്ഞു. പട്ടികജാതിക്കാർക്കുള്ള സംവരണം ഒരു ശതമാനം വർധിപ്പിക്കുമെന്നും  ഉടൻതന്നെ പട്ടികജാതി കമീഷന് രൂപംനൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനസംഖ്യയുടെ 16.3 ശതമാനമുള്ള പട്ടികജാതിക്കാർക്ക് നിലവിൽ 15 ശതമാനമാണ് സംവരണം.

നിയമനിർമാണം സംസ്ഥാനത്തെ ആകെ സംവരണം 62 ശതമാനമായി ഉയർത്തും. 50 ശതമാനത്തിലേറെ സംവരണം ഏർെപ്പടുത്തുന്നതിൽ ഭരണഘടനാപരമായ വിലക്കൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സംവരണാനുകൂല്യം വർധിപ്പിക്കൽ.

 

Tags:    
News Summary - backward muslim reservation telangana assembly passed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.