മഹാരാഷ്​ട്ര: ബി.ജെ.പി വിരുദ്ധ സർക്കാറിന്​ കോൺഗ്രസ്​ പിന്തുണ

ന്യൂഡൽഹി: മഹാരാഷ്​ട്ര സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ കോൺഗ്രസ്​ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർ ന്ന പാർട്ടി കോർ കമ്മറ്റി അടിയന്തരയോഗത്തിൽ ബി.ജെ.പി വിരുദ്ധ സർക്കാറിനെ പുറത്ത്​ നിന്ന്​ പിന്തുണക്കാൻ ധാരണയാ യി. സോണിയ ഗാന്ധിയുടെ വസതിയിലാണ്​ യോഗം ​ചേർന്നത്. കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ മുതിർന്ന നേതാക്കളെല്ലാം യേ ാഗത്തിൽ പ​ങ്കെടുത്തു​.

മഹാരാഷ്​ട്രയിൽ ബി.ജെ.പി വിരുദ്ധ സർക്കാറിനായി എൻ.ഡി.എ വിടുന്ന ശിവസേനക്കൊപ്പം നിൽക്കാമെന്ന നിലപാടാണ്​​ സംസ്ഥാനത്തെ കോൺഗ്രസ്​ നേതാക്കൾ അറിയിച്ചത്​. നേരത്തെ കോൺഗ്രസി​​​െൻറ 44 എം.എൽ.എമാരിൽ 40 പേരും ശിവസേനയെ പിന്തുണക്കുന്നതിനോട്​ യോജിപ്പ്​ അറിയിച്ചിരുന്നു. തുടർന്ന്​ ചർച്ചക്കായി നേതാക്കളെ ഹൈകമാൻഡ്​ ഡൽഹിയിലേക്ക്​ വിളിപ്പിച്ചു. വൈകിട്ട്​ നാലിന്​ നടക്കുന്ന യോഗത്തിന്​ ശേഷം കോൺഗ്രസ്​ നിലപാട്​ വ്യക്തമാക്കുമെന്നാണ്​ സൂചന.

അതേസമയം ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എൻ.സി.പി നേതാവ് ശരദ്​ പവാറുമായി ചർച്ച നടത്തിയ ശേഷമാകും സോണിയയുമായി കൂടിക്കാഴ്​ച നടക്കുക.

Tags:    
News Summary - On Backing Shiv Sena, Sharad Pawar Nudges Congress- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.