ന്യൂഡൽഹി: ബംഗളൂരു- ജയ്പുർ ഇൻഡിഗോ വിമാനം ബുധനാഴ്ച രാവിലെ ജയ്പുരിൽ പറന്നിറങ്ങുേമ്പാൾ അതിൽ ഒരു യാത്രക്കാരി കൂടി അധികമുണ്ടായിരുന്നു. ബംഗളൂരുവിൽനിന്ന് കയറിയ ഗർഭിണി യാത്രാമധ്യേ ജന്മം നൽകിയ പെൺകുഞ്ഞ്.
യാത്രക്കിടെ യുവതിക്ക് പ്രസവവേദന തുടങ്ങിയപ്പോൾ വിമാനത്തിലെ ജീവനക്കാർ സഹായത്തിനായെത്തി. ഇവർക്കൊപ്പം യാത്രക്കാരിയായ ഡോ. സുബഹാന നസീറും ചേർന്നു. ആ ആകാശ യാത്രയിൽ ഇവരുടെ ൈകയിലേക്ക് പെൺകുഞ്ഞ് പിറന്നുവീണു. വിമാനം നിലത്തിറങ്ങുന്നതിനു മുമ്പായി ഡോക്ടറെയും ആംബുലൻസിനെയും സജ്ജീകരിക്കാൻ ജയ്പുർ എയർപോർട്ടിൽ വിവരം നൽകിയിരുന്നു. വിമാനം ഇറങ്ങിയ ഉടൻ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മാതാവും കുഞ്ഞും സുഖമായിരിക്കുെന്നന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
സുബഹാനക്ക് ഇൻഡിഗോ ജീവനക്കാർ കൃതജ്ഞതാ പത്രം നൽകുന്നു
ബംഗളൂരുവിൽനിന്ന് ബുധനാഴ്ച രാവിലെ 5.45നു പറന്നുയർന്ന വിമാനം എേട്ടാടെയാണ് ജയ്പുരിലിറങ്ങിയത്. യഥാസമയം വൈദ്യ സഹായം നൽകാൻ മനസ്സുകാണിച്ച ഡോക്ടർ സുബഹാനയെ സ്വീകരിക്കാൻ ഇൻഡിഗോ ജീവനക്കാർ കാത്തുനിന്നു. സുബഹാനക്ക് കൃതജ്ഞതാ പത്രം നൽകി അവർ ആദരമർപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിലും ഡൽഹി- ബംഗളൂരു വിമാനത്തിൽ ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നു. മാസം തികയാത്ത പ്രസവമായിരുെന്നങ്കിലും അന്നും യാത്രക്കാരിയായ ഒരു ഡോക്ടർ സഹായത്തിനായുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.