Posted On
date_range Updated On
date_range ബാബരി മസ്ജിദ് തകർത്തത് 17 മിനിറ്റുകൊണ്ട്; ഒാർഡിനൻസിന് എത്രസമയം വേണമെന്ന് ശിവസേന നേതാവ്
ന്യൂഡൽഹി: ‘ബാബരി മസ്ജിദ് ഞങ്ങൾ 17 മിനിറ്റുകൊണ്ടാണ് തകർത്തത്. രാമക്ഷേത്ര നിർമാണത്തിനുള്ള നിയമ നിർമാണത്തിന് ഇനി എത്ര കാത്തിരിക്കണം?’ -ചോദ്യം ശിവസേന നേതാവ് സഞ്ജയ് റാവത്തിേൻറതാണ്.
രാഷ്ട്രപതി ഭവനിൽനിന്ന് ഉത്തർപ്രദേശ് നിയമസഭയിലേക്ക് ഒാർഡിനൻസിനുള്ള കടലാസുകൾ ശരിയാക്കാൻ എത്രസമയം വേണ്ടിവരും? എല്ലായിടത്തും ബി.ജെ.പി സർക്കാറുകളാണെന്നും റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അയോധ്യയിൽ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രനിർമാണത്തിന് മുന്നോടിയായുള്ള ‘ധരംസഭ’ നടക്കാനിരിക്കെയാണ് റാവത്തിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.