ന്യൂഡൽഹി: ബാബരി ഭൂമി േകസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെ ഞ്ച് മധ്യസ്ഥതക്ക് വിട്ടു. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഫഖീർ മുഹമ്മദ് ഇ ബ്രാഹിം കലീഫുല്ല ചെയർമാനായ മധ്യസ്ഥ സമിതിയിൽ രാമക്ഷേത്രത്തിനായി നേരത്തെ മധ്യസ ്ഥ നീക്കം നടത്തിയ ശ്രീശ്രീ രവിശങ്കർ, മധ്യസ്ഥ വിദഗ്ധനും മദ്രാസ് ഹൈകോടതിയിലെ മു തിർന്ന അഭിഭാഷകനുമായ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങൾ. തർക്കഭൂമിയുള്ള ഫൈസാബാദ ിൽ ഒരാഴ്ചക്കകം മധ്യസ്ഥ നടപടികൾ ആരംഭിക്കണമെന്നും രഹസ്യ സ്വഭാവത്തിൽ നടത്തുന ്ന പ്രക്രിയയുടെ പുരോഗതി നാലാഴ്ചക്കകം സുപ്രീംകോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ആകെ എട്ടാഴ്ചയാണ് മധ്യസ്ഥനീക്കങ്ങൾക്ക് സുപ്രീംകോടതി മാറ്റിവെ ച്ചത്. ഫലം കണ്ടില്ലെങ്കിൽ കേസിൽ കോടതി വാദം കേൾക്കലിലേക്ക് കടക്കും. സിവിൽ നടപടിക്ര മം 89ാം വകുപ്പ് പ്രകാരം കോടതിയിൽ നിക്ഷിപ്തമായ അധികാരമുപേയാഗിച്ച് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള മധ്യസ്ഥതക്ക് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല വിരാജ്മാൻ എന്നിവർ സമർപ്പിച്ച മധ്യസ്ഥരുടെ പേരുകളിലൊന്നുപോലും സ്വീകരിക്കാതെ കോടതി സ്വന്തം നിലക്ക് മൂന്നുപേരെ നിശ്ചയിക്കുകയായിരുന്നു.
മധ്യസ്ഥ നടപടികൾ അങ്ങേയറ്റം രഹസ്യസ്വഭാവത്തിലായിരിക്കണം എന്ന നിലപാടാണ് അഞ്ചംഗ ബെഞ്ചിനുള്ളതെന്നും മധ്യസ്ഥതയുടെ വിജയത്തിന് അത് അനിവാര്യമാണെന്നും ഉത്തരവ് പ്രത്യേകം വ്യക്തമാക്കി. മധ്യസ്ഥ നടപടികൾ നടന്നുകൊണ്ടിരിക്കുേമ്പാൾ മാധ്യമങ്ങൾ അതുസംബന്ധിച്ച വാർത്തകൾ നൽകരുതെന്ന് കോടതി താൽപര്യപ്പെട്ടു. അതേസമയം, വാർത്ത നൽകുന്നത് വിലക്കി ഉത്തരവൊന്നും പുറപ്പെടുവിക്കാതിരുന്ന കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം മധ്യസ്ഥർക്ക് വിട്ടു. മധ്യസ്ഥ നടപടികൾക്ക് ഏതെങ്കിലും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ സമിതി ചെയർമാൻ ജസ്റ്റിസ് കലീഫുല്ല അക്കാര്യം സുപ്രീംകോടതി രജിസ്ട്രിയെ അറിയിക്കണം. മധ്യസ്ഥതക്ക് ആവശ്യമായ സ്ഥലം, മധ്യസ്ഥരുടെ താമസ സൗകര്യം, അവരുടെ സുരക്ഷ, യാത്ര എന്നിവ ഉത്തർപ്രദേശ് സർക്കാർ ഒരുക്കണം.
ബാബരി ഭൂമി കേസിൽ സമർപ്പിച്ച പരിഭാഷകളുടെ പരിശോധന പൂർത്തിയാക്കാൻ സുന്നി വഖഫ് ബോർഡിന് സുപ്രീംകോടതി അനുവദിച്ച സമയമാണ് എട്ടാഴ്ച. ആ കാലയളവ് ഫലപ്രദമായി പ്രയോജനപ്പെടുത്താനാണ് ഇത്തരമൊരു മധ്യസ്ഥ നീക്കം നടത്തുന്നതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 2010 മുതൽ സുപ്രീംകോടതിയിൽ കിടക്കുന്ന കേസ് പൊതുതെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് അന്തിമ വാദത്തിനായി എടുത്തത്. തുടർന്ന് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജൻ െഗാഗോയി നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു.
ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുല്ല
ജസ്റ്റിസ് എഫ്.എം.ഐ ഖലീഫുല്ല 2016ലാണ് സുപ്രീംകോടതി ജഡ്ജി പദവിയിൽ നിന്ന് വിരമിക്കുന്നത്. സുപ്രീംകോടതി ജഡ്ജി പദവിയിൽ എത്തുന്നതിന് മുമ്പ് ജമ്മു കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഈ സമയത്താണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ എയ്ഡ് ക്ലിനിക്കുകൾ സ്ഥാപിച്ചത്.
ജസ്റ്റിസ് എം. ഫക്കീർ മുഹമ്മദിന്റെ മകനായി തമിഴ്നാട്ടിലെ ശിവഗംഗയിലാണ് ജസ്റ്റിസ് ഖലീഫുല്ലയുടെ ജനനം. 1975ൽ തൊഴിൽ നിയമത്തിൽ കേന്ദ്രീകരിച്ച് അദ്ദേഹം അഭിഭാഷകവൃത്തി ആരംഭിച്ചു. 2000ൽ മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി സേവനം തുടങ്ങി.
അഭിഭാഷകൻ ശ്രീറാം പിഞ്ചു
മുതിർന്ന അഭിഭാഷകനായ ശ്രീറാം പിഞ്ചു ആണ് 2015ൽ മദ്രാസ് ഹൈകോടതിയിൽ 'തമിഴ്നാട് മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്ററി'ന് തുടക്കമിട്ടത്. രാജ്യത്തെ ആദ്യത്തെ മീഡിയേഷൻ സെന്ററാണിത്. മധ്യസ്ഥതയും നിര്ണ്ണയത്തിനും പ്രത്യേക ചേംബറുകൾ ഇദ്ദേഹം സ്ഥാപിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രാജ്യത്ത് ഉപഭോക്തൃ വ്യവഹാരങ്ങളിൽ മികവ് പുലർത്തിയ അഭിഭാഷകരിൽ ഒരാളാണ് ശ്രീറാം പിഞ്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസമും നാഗലാൻഡും ഉൾപ്പെടുന്ന ഭൂമി തർക്ക കേസിൽ മധ്യസ്ഥനായി ശ്രീറാം പിഞ്ചുവിനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. മുംബൈയിലെ പാഴ്സി സമുദായത്തിലെ പൊതു വ്യവഹാരങ്ങളിലും അദ്ദേഹം മധ്യസ്ഥത വഹിച്ചിരുന്നു.
ശ്രീ.ശ്രീ രവിശങ്കർ
ജീവനകലയുടെ സ്ഥാപകനും ആചാര്യനുമാണ് ശ്രീ.ശ്രീ രവിശങ്കർ. ശ്രീലങ്ക, ഹെയ്തി, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ പ്രശ്നബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സംഘടനയാണ് ശ്രീ.ശ്രീ രവിശങ്കറിന്റെ ആർട് ഒാഫ് ലിവിങ്.
നേരത്തെ, ബാബരി തർക്ക പരിഹാരത്തിനായി ശ്രീ.ശ്രീ രവിശങ്കർ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. തമിഴ്നാട്ടിൽ ജനിച്ച അദ്ദേഹം ബംഗളൂരുവിലാണ് താമസിക്കുന്നത്.
മധ്യസ്ഥ സമിതിയിലെ മൂന്നംഗങ്ങളും തമിഴ്നാട്ടുകാർ
കെ. രാജേന്ദ്രൻ
ചെന്നൈ: അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് ഭൂമിതർക്ക വിഷയം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മധ്യസ്ഥ സമിതിയിലെ മൂന്നംഗങ്ങളും തമിഴ്നാട് സ്വദേശികൾ. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയിൽ ശ്രീശ്രീ രവിശങ്കറും മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവുമാണ് അംഗങ്ങൾ. 67കാരനായ ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയാണ്. 2011 ഫെബ്രുവരിയിൽ മദ്രാസ് ഹൈ കോടതി ജഡ്ജിയായി. 2012 ഏപ്രിൽ രണ്ട് മുതൽ 2016 ജൂലൈ 22 വരെ സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു. ആത്മീയ ഗുരുവായ ശ്രീശ്രീ രവിശങ്കറിെൻറ ജന്മദേശം പാപനാശമാണ്. ജീവനകല ഫൗണ്ടേഷൻ സ്ഥാപകനായ ശ്രീശ്രീ രവിശങ്കറിന് രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചു.
മുതിർന്ന അഭിഭാഷകനായ ശ്രീരാം പഞ്ചു ചെന്നൈ ബെസൻറ് നഗറിലാണ് താമസിക്കുന്നത്. ‘മീഡിയേഷൻ ചേംബേഴ്സി’െൻറ സ്ഥാപകനാണ്. അസോസിയേഷൻ ഒാഫ് ഇന്ത്യൻ മീഡിയേറ്റേഴ്സ് പ്രസിഡൻറും ബോർഡ് ഒാഫ് ദി ഇൻറർനാഷനൽ മീഡിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (െഎ.എം.െഎ) ഡയറക്ടറുമാണ്. അസം-നാഗാലാൻഡ് സംസ്ഥാനങ്ങളുടെ അതിർത്തി തർക്കം പരിഹരിക്കാനും മുംബൈയിലെ പാഴ്സി സമുദായവുമായി ബന്ധെപ്പട്ട ഭിന്നത തീർക്കുന്നതിനും സുപ്രീംകോടതി നേരത്തെ ശ്രീരാം പഞ്ചുവിനെയാണ് മധ്യസ്ഥനായി നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.