ബുദ്ധദേവ് 'ആസാദ്' ആണ്, 'ഗുലാം' അല്ല -ജയ്റാം രമേശ്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പത്മഭൂഷൺ ബഹുമതി നിരസിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാ​ലെ, അദ്ദേഹത്തിനൊപ്പം പത്മഭൂഷൺ നൽകപ്പെട്ട കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനെതിരെ സ്വന്തം പാർട്ടിക്കാരുടെ കുത്ത്. ബുദ്ധദേവ് ചെയ്തത് ശരിയായ കാര്യമാണെന്നും അദ്ദേഹം ആസാദ് (സ്വതന്ത്രൻ) ആയിരിക്കാനാണ്, ഗുലാം (അടിമ) ആയിരിക്കാനല്ല ഇഷ്ടപ്പെടുന്നത് എന്ന്, ഗുലാംനബിയുടെ പേരിനെ സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. 


കോൺഗ്രസ് ഹൈകമാൻഡിനെതിരെ കലാപമുയർത്തിയ ഗുലാംനബിയടക്കമുള്ള നേതാക്കൾക്കെതിരെ നേരത്തെ തന്നെ രംഗത്തു വന്നയാളാണ്, ഗാന്ധി കുടുംബത്തിനൊപ്പം നിൽക്കുന്ന ജയ്റാം രമേശ്. അതേസമയം, പത്മഭൂഷണ് അർഹനായ ഗുലാംനബിക്ക് അഭിനന്ദനങ്ങളുമായി മറ്റൊരു നേതാവ് ശശി തരൂർ രംഗത്തു വന്നു. 

Tags:    
News Summary - Azad, Not Ghulam": Jairam Ramesh Shades Congress Colleague On Padma Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.