സുപ്രീംകോടതി വളപ്പിൽ സ്ഥാപിച്ച ‘ആയുഷ് ’ചികിത്സാകേന്ദ്രം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്യുന്നു
പരമോന്നത നീതിപീഠത്തിൽനിന്ന് നീതി മാത്രമല്ല, ആവശ്യമെങ്കിൽ ഒന്നാന്തരം ആയുർവേദ ചികിത്സയും കിട്ടും. പക്ഷേ, സുപ്രീംകോടതി ജീവനക്കാർക്കാണെന്ന് മാത്രം. സുപ്രീംകോടതി വളപ്പിൽ ‘ആയുഷ് മന്ത്രാലയ’ത്തിന്റെ സഹായത്തോടെ കഴിഞ്ഞദിവസം ഒരു ആയുഷ് ചികിത്സാ കേന്ദ്രം തുറന്നു. ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെന്റർ എന്ന് പേരിട്ടിരിക്കുന്ന കേന്ദ്രം കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജീവനക്കാർക്കായി തുറന്നുകൊടുത്തു. ആയുർവേദത്തിന്റെ വലിയ ആരാധകനായ താൻ ചീഫ് ജസ്റ്റിസ് പദവി ഏറ്റെടുത്ത നാൾ മുതൽതന്നെ ഇത്തരമൊരു കേന്ദ്രം സുപ്രീംകോടതിയിൽ സ്ഥാപിക്കാൻ പരിശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയാണ് (എ.ഐ.ഐ.എ) സ്ഥാപനം പ്രവർത്തിപ്പിക്കുക. ഡൽഹി ഐ.ഐ.ടിയിലടക്കം നിരവധി കാമ്പസുകളിൽ ആയുഷ് വകുപ്പിന്റെ പ്രചാരണാർഥം എ.ഐ.ഐ.എ ഇത്തരം സംരംഭങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.