അയോധ്യ: യു.പിയിലെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ 1,800 കോടി രൂപ ചെലവ് വരുമെന്ന് നിർമാണ ചുമതലയുള്ള ക്ഷേത്ര ട്രസ്റ്റ്. സുപ്രീംകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് ക്ഷേത്ര നിർമാണച്ചുമതല. 2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകുമെന്നും 2024 ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ശ്രീരാമ പ്രതിഷ്ഠ നടത്താനാകുമെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
വിദഗ്ധർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമക്ഷേത്ര നിർമാണത്തിന് മാത്രം 1,800 കോടി രൂപയാണ് ട്രസ്റ്റ് കണക്കാക്കിയിരിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിൽ പ്രമുഖ ഹിന്ദു ദാർശനികരുടെയും രാമായണ കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
നീണ്ട യോഗങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ട്രസ്റ്റ് അതിന്റെ നിയമങ്ങളും മാനുവലും അന്തിമമായി അംഗീകരിച്ചുവെന്നും ചമ്പത് റായ് പറഞ്ഞു. 15 ട്രസ്റ്റ് അംഗങ്ങളിൽ 14 പേരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.