ആവണിയാപുരം ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ 19കാരന് ദാരുണാന്ത്യം

മധുര: തമിഴ്നാട്ടിൽ ആവണിയാപുരം ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19കാരന് ദാരുണാന്ത്യം. ജല്ലിക്കെട്ട് കാണാനെത്തിയ 19കാരനായ ബാലമുരുകനാണ് മരിച്ചത്. കൗമാരക്കാരന്റെ നെഞ്ചിൽ കാള കുത്തുകയായിരുന്നു. ജെല്ലിക്കെട്ടിനിടെ 80ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തിരക്കിനിടെ ബാലമുരുകൻ മത്സരം നടക്കുന്നതിനിടയിലേക്ക് വീഴുകയായിരുന്നു. ഇതോടെ കാള കുത്തുകയായിരുന്നു. ഗുരുതരമായി പരി​ക്കേറ്റ ബാലമുരുകനെ മധുര സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോവിഡ് സാഹചര്യത്തിൽ കാഴ്ചക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, മത്സരവേദിയുടെ പുറത്ത് നിരവധിപേർ തടിച്ചുകൂടുകയായിരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകൾ തടിച്ചുകൂടിയത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മത്സരം ആരംഭിച്ചു. തമിഴ്നാട് മന്ത്രിമാരായ പളനിവേൽ ത്യാഗ രാജൻ, പി. മൂർത്തി എന്നിവരും മധുര എം.പി എസ്. വെങ്കടേശൻ, കലക്ടർ എസ്. അനീഷ് ശേഖർ എന്നിവർ മത്സരത്തിൽ അതിഥികളായെത്തിയിരുന്നു.

ഏഴ് റൗണ്ടുകളിലായി 652 കാളകളും 294 ആളുകളും പ​ങ്കെടുത്തു. കോവിഡ് രോഗബാധിതരെ മത്സരത്തിൽ പ​ങ്കെടുക്കാൻ അനുവദിക്കില്ല. കൂടാതെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം. 

Tags:    
News Summary - Avaniapuram jallikattu 18 yr old gored to death by bull

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.