Posted On
date_range Updated On
date_range അറസ്റ്റൊഴിവാക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടും കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
ന്യൂഡൽഹി: പൊലീസിൽ നിന്ന് രക്ഷപ്പെടാൻ മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത കുപ്രസിദ്ധ വാഹന േമാഷ്ടാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ കുനാൽ ആണ് അറസ്റ്റിലായത്. ഒക്ടോബർ 13ന് തെക്കൻ ഡൽഹിയിലെ നെഹ്റു പ്ലേസിൽ നിന്നാണ് കുനാൽ അറസ്റ്റിലാകുന്നതെന്ന് ഡെപ്യൂട്ടി കമീഷണർ റോമിൽ ബാനിയ പറഞ്ഞു.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി 62 ഒാളം വാഹന മോഷണ കേസുകളിൽ ഉൾപ്പെട്ടയാളാണ് കുനാൽ. നാലു വർഷം മുമ്പ് പൊലീസ് തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു.
അസ്റ്റിലായ കുനാലിൽ നിന്ന് 12 കാറുകൾ പിടിച്ചെടുത്തു. കാർ േമാഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കുനാൽ അറസ്റ്റിലാകുന്നത്. മോഷണത്തിനും മോഷ്ടിച്ച വാഹനങ്ങൾ വിൽക്കാനും സാഹയിച്ച ഉത്തർ പ്രദേശുകാരായ ഇർഷാദ് അലി, മുഹമ്മദ് ഷദാബ് എന്നിവയെും പൊലീസ് പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.