ഹൈദരാബാദ്: ഇന്ത്യാ പാകിസ്താൻ പോരാട്ടം അതിർത്തിയിൽ കനക്കുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറിക്ക് നേരെ അക്രമം അഴിച്ചുവിട്ട് വലതു പക്ഷ പ്രവർത്തകർ. ബേക്കറി ഉടമകളോട് പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് ആക്രമം. അക്രമത്തിൽ ബേക്കറിയുടെ സൈൻ ബോർഡുകൾ തകർത്തു.
ഉച്ചയോടുകൂടി കാവികൊടികളുമായി എത്തിയ സംഘം പാകിസ്കാൻ മുർദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അക്രമിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവസമയത്ത് നിറയെ പൊലീസുകാർ ഉണ്ടായിരുന്നെങ്കിലും അക്രമികളെ തടയാനായില്ല. തുടർന്ന് ആർ.ജി.ഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
എന്നാൽ തങ്ങളുടെ ബ്രാൻഡ് ഹൈദരാബാദിൽ നിന്ന് തന്നെ രൂപം നൽകിയതാണെന്നും കറാച്ചി എന്ന പേര് അതിന്റെ ചരിത്രത്തിൻറെ ഭാഗമാണെന്നും ബേക്കറി ഉടമകൾ പ്രതികരണവുമായി മുന്നോട്ടു വന്നു. 1953ലാണ് ഹൈദരാബാദിൽ പ്രശസ്തമായ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.