Posted On
date_range Updated On
date_range മേൽജാതിക്കാരുടെ സ്ഥലത്ത് പ്രവേശിച്ചതിന് മർദനം; കർണാടകയിൽ ദലിത് സഹോദരങ്ങൾ ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: മേൽജാതിക്കാരുടെ സ്ഥലത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് രണ്ട് ദലിത് സഹോദരങ്ങൾക്ക് ആൾക്കൂട്ട മർദനം. മർദനമേറ്റ യുവാക്കൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക കൊപ്പാൽ ജില്ലയിലെ യെൽബുർഗ ഹൊസള്ളിയിലാണ് സംഭവം.
എസ്.സി-എസ്.ടി ആക്ട് പ്രകാരം 16 പേർക്കെതിരെ കേെസടുത്തതായും ഏഴു പേരെ കസ്റ്റഡിയിലെടുത്തതായും യെൽബുർഗ പൊലീസ് അറിയിച്ചു. മർദനത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കൊപ്പാൽ ഹൊസള്ളി വില്ലേജിലെ ഹനുമന്ത (27), ബസവരാജ് (22) എന്നീ സഹോദരങ്ങൾക്കാണ് മർദനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.