Posted On
date_range Updated On
date_range അതീഖ് അഹ്മദ് വധം: പ്രതികളെ മറ്റൊരു ജയിലിലേക്ക് മാറ്റി
ലഖ്നോ: സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫ് അഹ്മദിന്റെയും കൊലപാതകികളെ ഉത്തർ പ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി. സുരക്ഷ കണക്കിലെടുത്താണിതെന്നാണ് അധികൃതരുടെ വാദം.
കൊലപാതകവുമായി ബന്ധപ്പെട്ട് സണ്ണി സിങ്, അരുൺ മൗര്യ, ലവ് ലേഷ് തൊവാരി എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും നൈനി ജയിലിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്കാണ് മാറ്റിയത്.
നൈനി ജയിലിൽ വെച്ച് പ്രതികൾക്കെതിരെ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടാണ് മാറ്റിയതെന്ന് അധികൃതർ പറഞ്ഞു. മൂവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.