പാറ്റ്ന: രാഷ്ട്രീയ ജനതാദൾ പാർട്ടി സ്ഥാപകൻ ലാലുപ്രസാദ് യാദവിനെ അംബേദ്കറിനെ അപമാനിച്ചതിന്‍റെ പേരിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ബി.ആർ അംബേദ്കറിന്‍റെ ഫോട്ടോയെ അപമാനിച്ചതിന് ആർ.ജെ.ഡിയെ ഒന്നടങ്കം മോദി വിമർശിച്ചു. ബിഹാറിലെ സിവാങ്ങിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് ലാലു പ്രസാദ് യാദവിന്‍റെ പിറന്നാൾ ആഘോഷച്ചടങ്ങിൽ അംബേദ്കറിന്‍റെ ചിത്രം കാൽചുവട്ടിൽ വച്ചിരിക്കുന്ന വീഡിയോയെ കുറിച്ചുള്ള മോദിയുടെ പരാമർശം.
സംഭവത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങൾ തേടി ദേശീയ വിവരാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് ദിവസങ്ങൾക്കു ശേഷമാണ് പ്രധാനമന്ത്രിയുടെ ബിഹാർ സന്ദർശനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ആർ.ജെ.ഡിക്കും ലാലുപ്രസാദ് യാദവിനുമെതിരെയുള്ള മോദിയുടെ കടുത്ത വിമർശനം.
ബിഹാറിലെ ഇരുപത് ശതമാനം വരുന്ന പട്ടികജാതി പട്ടികവർഗ വോട്ടർമാരെ ആകർഷിക്കാൻ ബി.ജെ.പിക്ക് ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. മോദിയുടെ മുൻ ബിഹാർ സന്ദർശനത്തിലാണ് എയർപോർട്ട് ഉദ്ഘാടനം ചെയ്തത്. അഞ്ച് മാസത്തിനിടെ മോദിയുടെ അഞ്ചാമത്തെ ബിഹാർ സന്ദർശനമാണ്. കൊൺഗ്രസിന്‍റെ ലൈസൻസ് രാജിന്‍റെ ഏറ്റവും വലിയ ഇരകൾ ദളിതരും പിന്നോക്ക വിഭാഗക്കാരുമാണെന്ന് മോദി പറഞ്ഞു.
10,000 കോടിയുടെ വികസന പദ്ധതികളാണ് മോദി സിവാനിലെ റാലിയിൽ പ്രഖ്യാപിച്ചത്. ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തെ ബിഹാർ വിരുദ്ധർ എന്നാണ് മോദി വിശേഷിപ്പിച്ചത്. ബിഹാറിലെ ദാരിദ്ര്യത്തിനും ജനങ്ങളുടെ കുടിയേറ്റത്തിനും പ്രധാന കാരണം കോൺഗ്രസും ആർ.ജെ.ഡിയുമാണെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.