വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ലക്ഷണങ്ങൾ ഇല്ലാതെ മൂന്നുപേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് ഉദ്യോഗ സ്ഥരെയും ജില്ലാ ഭരണകൂടങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. ഇവരുടെ ഒന്നാം പരിശോധന നെഗറ്റീവും രണ്ടാമത്തെ പരിശോധനപോ സിറ്റീവും ആയതാണ് ഭീതി പരത്തുന്നത്.
വിജയവാഡയിൽനിന്ന് എത്തിയ യുവതിക്ക് ബുധനാഴ്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചയുടനെ ക്വറൻറീൻ ചെയ്തതായി ജില്ലാ കലക്ടർ വി. വിനയ് ചന്ദ് അറിയിച്ചു. സ്ത്രീയുടെ ആദ്യ ഘട്ട പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ക്വാറൻറീൻ സെൻററിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് രണ്ടാംപരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
അതേസമയം, രോഗലക്ഷണം കാണിക്കാത്ത രോഗികളെ കണ്ടെത്തി െഎസൊലേറ്റ് ചെയ്യാൻ റാപിഡ് ടെസ്റ്റ് ടീമുകൾ വിവിധ മേഖലകളിൽ സന്ദർശനം നടത്തുന്നുണ്ടെന്ന് ആന്ധ്ര മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പി.വി സുധാകർ പറഞ്ഞു. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരിൽ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്.
അതേസമയം, മൂന്ന് ദിവസം മുമ്പ് ആരംഭിച്ച വീടുതോറുമുള്ള സർവേയുടെ നാലാം ഘട്ടത്തിൽ 5.80 ലക്ഷം വീടുകൾ പൂർത്തിയാക്കി. സർവേ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജി.വി.എം.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.