photo: ANI
Posted On
date_range Updated On
date_range മൃഗങ്ങള്‍ക്ക് എ.സി., കൂടിന് പുറത്ത് ഫാന്‍; വേനല്‍ നേരിടാന്‍ അസം മൃഗശാല തയാറെടുപ്പില്‍
ഗുവാഹതി: അസം മൃഗശാലയിലെ ആനയും പോത്തും സിംഹവുമൊന്നും ഇനി വേനലില്‍ ക്ഷീണിക്കില്ല. ഉഷ്ണം ഒരു പ്രശ്‌നമാകാതിരിക്കാന്‍ അസമിലെ മൃഗശാലയില്‍ എയര്‍കണ്ടീഷനറുകളും ഫാനുകളും സ്ഥാപിച്ചു.
വേനല്‍ നേരിടാന്‍ അസം സ്റ്റേറ്റ് സൂ കം ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് ശീതികരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്. ഗുവാഹതി മൃഗശാലയിലെ ഡിവിഷനല്‍ ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗശാല ആശുപത്രികളില്‍ എ.സികള്‍ സ്ഥാപിച്ചു, കൂടുകള്‍ക്ക് മുമ്പില്‍ ഫാനുകള്‍ ഘടിപ്പിച്ചു -ഡിവിഷനല്‍ ഓഫീസര്‍ തേജസ് മൈസ്വാമി പറഞ്ഞു.
ആനകള്‍ക്കായി മൃഗശാല പരിസരത്ത് ഭാഗ്യവശാല്‍ ഇപ്പോള്‍ പ്രകൃതിദത്ത ജലാശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.