ന്യൂഡൽഹി: അസമിലെ അന്തിമ പൗരത്വപ്പട്ടികയിൽ പേര് വന്നവരെല്ലാം പൗരത്വമുള്ളവരാണെ ന്ന് അർഥമിെല്ലന്നും പരാതിയുടെ അടിസ്ഥാനത്തിൽ ആ പട്ടികയിൽനിന്ന് ആരെയും പുറത ്താക്കാമെന്നും എൻ.ആർ.സി അധികൃതർ. അസമിൽ പൗരത്വപ്പട്ടികക്കായി അപേക്ഷ നൽകിയ 3.30 കോടി അപേക്ഷകരുടെ കുടുംബവിവരങ്ങൾകൂടി അടങ്ങുന്ന സമ്പൂർണ പട്ടിക പ്രസിദ്ധീകരിച്ചശേഷ മാണ് നിലവിലുള്ള പട്ടികയിൽനിന്ന് വീണ്ടും ആളുകളെ പുറത്താക്കുമെന്ന ഭീഷണിയുമായി എൻ.ആർ.സി രംഗത്തുവന്നിരിക്കുന്നത്.
ബി.ജെ.പി വക്താവ് നേരേത്ത ‘മാധ്യമ’ത്തോട് പ റഞ്ഞതിനെ ശരിവെക്കുന്നതാണ് എൻ.ആർ.സി അധികൃതരുടെ പുതിയ പ്രസ്താവന. പൗരത്വപ്പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ സമർപ്പിച്ച 3,30,27,661 അസമുകാരിൽ 3,11,21,004 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇപ്പോൾ പേരു വന്നവർ സമർപ്പിച്ച വിവരങ്ങളോ രേഖകളോ ശരിയല്ലെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ അവരെ പട്ടികയിൽനിന്ന് പുറന്തള്ളുമെന്ന് എൻ.ആർ.സി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. പട്ടികയിൽ ഉൾപ്പെടാൻ അർഹനല്ലെന്ന് ഏതു ഘട്ടത്തിൽ കണ്ടെത്തിയാലും േപര് വെട്ടിമാറ്റും.
വിദേശി ട്രൈബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ചവരെയും അവരുടെ കുടുംബങ്ങളെയും സംശയാസ്പദ വോട്ടർമാരാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ രേഖപ്പെടുത്തിയതിനാൽ ട്രൈബ്യൂണലിൽ പോയി കേസ് നടത്തിക്കൊണ്ടിരിക്കുന്നവരും അവരുടെ കുടുംബങ്ങളും പൗരത്വപ്പട്ടികയിൽനിന്ന് പുറത്താണെന്ന് നേരേത്ത അറിയിച്ചിരുന്നു. അത്തരത്തിലുള്ള ആരെങ്കിലും പട്ടികയിലുൾപ്പെട്ടതായി കണ്ടാൽ അവരുടെ പേര് നീക്കംചെയ്യുമെന്ന് അധികൃതർ കുറിപ്പിൽ അറിയിച്ചു. പൗരത്വവിഷയത്തിൽ അന്തിമ വാക്ക് വിദേശി ട്രൈബ്യൂണലിേൻറതാണെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയതിനാൽ പട്ടികയിലുള്ളവരെ പുറത്താക്കാൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള വിദേശി ട്രൈബ്യൂണലുകളെ പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്.
ബംഗാളി മുസ്ലിംകൾ താമസിക്കുന്ന അതിർത്തിപ്രദേശങ്ങളിൽ പുനഃപരിശോധന നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിനാൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള അതിർത്തി പൊലീസിനെക്കൊണ്ട് ആദ്യം പട്ടികയിലുള്ളവർക്കെതിരെ പരാതി കൊടുപ്പിക്കും. ആ പരാതി വിദേശി ടൈബ്യൂണലിന് സമർപ്പിച്ച് അവർക്കെതിരായ വിധി പുറപ്പെടുവിപ്പിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. അതിർത്തി പൊലീസ് പരിേശാധന തുടങ്ങിയെന്ന് അസം മന്ത്രി ഹേമന്ത ബിശ്വ ശർമ പറഞ്ഞു.
അസമികളും മറ്റു വംശജരും തമ്മിലുള്ള വംശീയപ്രശ്നത്തെ വർഗീയവത്കരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ബംഗാളി മുസ്ലിംകളുടെ രേഖകൾ രണ്ടാമതും പരിശോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൗ നീക്കം സുപ്രീംകോടതി തള്ളുകയും അന്തിമ പൗരത്വപ്പട്ടിക പുറത്തിറക്കുകയും ചെയ്തു. അതിനാൽ നിലവിൽ പൗരത്വപ്പട്ടികയിൽ വന്ന ബംഗാളി മുസ്ലിംകളുടെ പൗരത്വം പരാതികളുന്നയിച്ച് റദ്ദാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ഇത് മുൻകൂട്ടി കണ്ടാണ് അസം സർക്കാർ നിയമിക്കുന്ന ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തിന് സുപ്രീംകോടതി നടപടിക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ ചില സന്നദ്ധ സംഘടനകൾ സുപ്രീംകോടതിയിൽ ഹരജിയുമായെത്തിയിരിക്കുന്നത്.
അതേസമയം, ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടികയിൽ തങ്ങൾ സന്തുഷ്ടരല്ലെന്നും ഇനിയും ഏറെ പേരെ പുറത്താക്കാനുള്ളതിനാൽ പുനഃപരിേശാധന വേണമെന്നും ആവശ്യപ്പെട്ട് എൻ.ആർ.സി നടപ്പാക്കാൻ കേസ് നടത്തിയ അസം പബ്ലിക് വർക്സ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. വിേദശികളായി പ്രഖ്യാപിക്കപ്പെട്ടവർ പൗരത്വപ്പട്ടികയിൽ വന്നിട്ടുണ്ടെന്നും അവരുടെ പട്ടിക തങ്ങൾ സുപ്രീംകോടതിക്കു കൈമാറുമെന്നും പ്രസിഡൻറ് അഭിജിത് ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.