ഗുവാഹതി: ദേശീയ പൗരത്വപ്പട്ടിക തയാറാക്കാൻ സർക്കാർ നിയോഗിച്ച പ്രതീക് ഹജേലക്കെത ിരെ മുതിർന്ന കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഹജേല ഇതിന് യോഗ്യനല്ലെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പുറത്തുവിട്ട അസം അന്തിമ പൗരത്വപ്പട്ടിക ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
19ലക്ഷത്തിേലറെ പേർക്കാണ് ഇതുവഴി ഒറ്റയടിക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായത്. പട്ടിക പുറത്തിറക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ ഹജേല പിന്തുടർന്നില്ലെന്ന് ഗൊഗോയ് ചൂണ്ടിക്കാട്ടി. ഇതിനായി 1200 കോടിയാണ് ചെലവിട്ടത്. എൻ.ആർ.സി അധികൃതരുടെ കഴിവുകേടുമൂലം ലക്ഷക്കണക്കിനുപേർ പുറത്തായി.
പൗരത്വം തെളിയിക്കാൻ വിദേശ ട്രൈബ്യൂണലുകളെ സമീപിക്കാൻ പറയുക വഴി ജനങ്ങളെ പീഡനത്തിനിരായക്കുകയാണെന്നും മൂന്നുതവണ അസം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.