അസം വിഷമ​ദ്യ ദുരന്തം: മരണം 85 ആയി

ഗു​വാ​ഹ​തി: അ​സ​മി​ലെ ഗോ​ലാ​ഘ​ട്ട്​, ജോർഹത്​ മേഖലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 85 ആയി. 350 പേർ ചികിത്സയിലാണ്​. ഇതിൽ പലരുടെയും നില ഗുരുതരമാണ്​. മരണസംഖ്യ കൂടാനിടയുണ്ടെന്ന്​ സംഭവത്തെതുടർന്ന്​ ജോർഹത്​ മ െഡിക്കൽ കോളജിലെത്തിയ സംസ്​ഥാന ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. 45പേർ ജോർഹത്​ മെഡിക്കൽ കോളജ്​ ആശുപത്ര ിയിലും 35 പേർ ഗോലാഗട്ട്​ സിവിൽ ഹോസ്​പിറ്റലിലും ചികിത്സയിലിരിക്കെയാണ്​ മരിച്ചത്​. മറ്റുള്ളവർ ആശുപത്രിയിലെത്തിക്കും മുമ്പ്​ മരിച്ചു. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 36 പേർ സ്​ത്രീകളാണ്​. സ​ൽ​മി​റ തേ​യി​ല തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി വാ​റ്റു​ചാ​രാ​യം ക​ഴി​ച്ചത്​.

ദുരന്തത്തിനിരയായവരുടെ എണ്ണം കൂടിയതോടെ അസം, തേജ്​പുർ, ജോർഹത്​ മെഡിക്കൽ കോളജ്​ ആശുപത്രികളിലെ വിദഗ്​ധ ഡോക്​ടർമാർ ഗോലാഗട്ട്​ സിവിൽ ഹോസ്​പിറ്റലിൽ എത്തിയിട്ടുണ്ട്​. സംസ്​ഥാന ആരോഗ്യ വകുപ്പ്​. മെഡിക്കൽ എജുക്കേഷൻ, എൻ.ആർ.എച്ച്​.എം ഡയറക്​ടർമാർ ആശുപത്രികളിൽ ക്യാമ്പ്​ ചെയ്യുന്നുണ്ട്​.

കൂടുതൽ പേർ ചികിത്സതേടി എത്തുന്നത്​ തുടരുന്നതിനാൽ ചിലയിടങ്ങളിൽ വിഷമ​ദ്യം ഇപ്പോഴും ലഭ്യമാണെന്ന്​ കരുതുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. വിഷം കലരാത്ത മദ്യം കഴിച്ചവരും ഭയംമൂലം ചികിത്സക്കെത്തുന്നുണ്ട്​.
സംഭവ​െത്തക്കുറിച്ച്​ അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ അപ്പർ അസം ഡിവിഷനൽ കമീഷണറോട്​ മുഖ്യമന്ത്രി സർബാനന്ദ സോണോവാൾ ഉത്തരവിട്ടു. ദുരന്തത്തെ തുടർന്ന്​ എക്​സൈസ്​ വകുപ്പിലെ രണ്ട്​ ഉദ്യോഗസ്​ഥരെ സസ്​പെൻഡ്​​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Assam Liquor Tragedy Death roll Increase-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.