അസമിൽ വെള്ളപ്പൊക്കം: രണ്ടു ലക്ഷത്തോളം പേർ ദുരിതത്തിൽ

ഗുവാഹതി: അസമിൽ 20 ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേർ വെ​ള്ളപ്പൊക്ക കെടുതിയിൽ. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും തുടർന്നു. ഉരുൾപൊട്ടലിനെ തുടർന്ന് ദിമ ഹസാവോ ജില്ല പൂർണമായും ഒറ്റപ്പെട്ടു.

കച്ചാർ ജില്ലയിൽ അഞ്ചുപേർ മരിച്ചു. ഏഴു ജില്ലകളിലായി 55 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 32959 പേരെ മാറ്റിപ്പാർപ്പിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിൽ 12 ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി റോഡുകളും വീടുകളും പൂർണമായും തകർന്നു. പാലങ്ങളും തകർന്നിട്ടുണ്ട്. മണ്ണിടിച്ചിലിൽ ആളില്ലാത്ത പാസഞ്ചർ ട്രെയിൻ പാളത്തിൽനിന്ന് ഒലിച്ചു പോയി. 18 ട്രെയിനുകൾ റദ്ദാക്കി.

Tags:    
News Summary - Assam floods: Nearly two lakh people in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.