ന്യൂഡൽഹി: 1971നുശേഷം അസമിൽ ജനിച്ചവരിൽ ചിലരുടെ പൗരത്വകേസുകൾ വിദേശി ട്രൈബ്യുണൽ മു മ്പാകെയുള്ളതിനാൽ അവരെ അസം പൗരത്വ പട്ടികയിൽ ചേർക്കുന്ന കാര്യത്തിൽ സുപ്രീംകോടതി ഉത്തരവിറക്കും.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആഗസ്റ്റ് 31ന് പൗരത്വപട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാനും കോഒാഡിനേറ്റർക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.
അതേസമയം, പൗരത്വ രജിസ്റ്ററിൽനിന്ന് പുറത്തായവരുടെ വിവരങ്ങൾ അസം നിയമസഭയിൽ ചോർന്നുവെന്ന് കോഒാഡിനേറ്റർ പ്രതീക് ഹലേജ ബോധിപ്പിച്ചെങ്കിലും സുപ്രീംകോടതി അതിൽ നടപടിയൊന്നുമെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.