അസം ഉപതെരഞ്ഞെടുപ്പ്​: നാലുസീറ്റുകളിൽ കോൺഗ്രസിനെ പിന്തുണക്കു​െമന്ന്​ സി.പി.എം

ഗുവാഹത്തി: അസമിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ചുസീറ്റുകളിൽ നാലിലും കോൺഗ്രസിനെ പിന്തുണക്കുമെന്ന്​ സി.പി.എം. ഒരു സീറ്റിൽ സി.പി.ഐയെ പിന്തുണക്കും. ഒക്​ടോബർ 30നാണ്​ തെരഞ്ഞെടുപ്പ്​.

''നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം ബി.ജെ.പി നയിക്കുന്ന സഖ്യം അസമിലെ ജനങ്ങളെ ചതിച്ചു. സംസ്ഥാനത്തെ തൊഴിലില്ലായ്​മക്കോ വിലവർധനക്കോ എതിരെ ചെറുവിരൽ അനക്കാൻ പോലും അവർക്കായില്ല. ബി.ജെ.പിക്കോ അവരുടെ സഖ്യ കക്ഷിയായ അസം ഗണപരിഷത്തിനോ യു.പി.പി.എല്ലിനോ വോട്ട്​ നൽകരുത്​ ''- സി.പി.എം പുറുത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു.

ഈ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ നയിച്ച മഹാസഖ്യത്തി​െൻറ ഭാഗമായിരുന്നു സി.പി.എം. എം.എൽ.എമാർ മരണപ്പെട്ടതിനെ തുടർന്നും ബി.ജെ.പിയിലേക്ക്​ ചേക്കേറിയതിനെ തുടർന്നുമാണ്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

126 അംഗ സഭയിൽ ബി.ജെ.പി 59 സീറ്റുകളിലാണ്​വിജയിച്ചത്​. സഖ്യകക്ഷികളായ എ.ജി.പി ഒമ്പതിലും യു.പി.പി.എൽ അഞ്ചു സീറ്റിലും വിജയിച്ചു. കോൺഗ്രസ്​ 29 സീറ്റിൽ വിജയിച്ചപ്പോൾ സഖ്യകക്ഷിയായിരുന്ന എ.ഐ.യു.ഡി.എഫ്​ 15 എണ്ണത്തിൽ വിജയിച്ചു. സി.പി.എം ഒരു സീറ്റാണ്​ നേടിയത്​.

Tags:    
News Summary - Assam by-polls: CPM to support Congress in four Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.