ഭക്ഷണത്തിന്​ പണം ചോദിച്ചു; ധാബ ഉടമയെ കള്ളകേസിൽ കുടുക്കി യു.പി പൊലീസ്​

ലഖ്​നോ: വ്യാജ റെയ്​ഡിനൊടുവിൽ ധാബ ഉടമയേയും ഒമ്പത്​ പേരെയും അറസ്റ്റ്​ ചെയ്​ത്​ സംഭവത്തിൽ പൊലീസ്​ ഇൻസ്​പെക്​ടറും രണ്ട്​ കോൺസ്റ്റബിൾമാരും സസ്​പെൻഡ്​ ചെയ്​തു. യു.പിയിലെ ഈഥ്​ ജില്ലയിലാണ്​ സംഭവം. വ്യാജ മദ്യവിൽപനയും കഞ്ചാവ്​ വിൽപനയും നടത്തിയെന്ന്​ ആരോപിച്ചായിരുന്നു ധാബ ഉടമയേയും മറ്റ്​ ഒമ്പത്​ പേരെയും അറസ്റ്റ്​ ചെയ്​തത്​.

രണ്ട്​ പൊലീസുകാരോട്​ ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിനാണ്​ ധാബ ഉടമ​െയ കള്ളകേസിൽ കുടുക്കിയതെന്നാണ്​ റിപ്പോർട്ട്​. ഫെബ്രുവരി നാലിനാണ്​ ധാബയിൽ നടത്തിയ റെയ്​ഡിൽ ഉടമയും മറ്റ്​ ഒമ്പത്​ പേരും അറസ്റ്റിലായത്​. ഇവരിൽ നിന്ന്​ ആറ്​ നാടൻ തോക്കുകളും രണ്ട്​ കിലോ കഞ്ചാവും 80 ലിറ്റർ വ്യാജ മദ്യവും പിടിച്ചെടുത്തുവെന്നായിരുന്നു റിപ്പോർട്ട്​.

എന്നാൽ, പൊലീസുകാർ ദിവസവും ഭക്ഷണം കഴിച്ചിട്ട്​ പണം നൽകാതെ മടങ്ങിയതിനെ ചോദ്യം ചെയ്​തുവെന്നും ഇതിന്​ പിന്നാലെയാണ്​ രണ്ട്​ ജീപ്പുകളിൽ പൊലീസെത്തി റെയ്​ഡ്​ നടത്തിയതെന്നും ധാബ ഉടമയുടെ സഹോദരനായ പ്രവീൺ കുമാർ പറഞ്ഞു.

Tags:    
News Summary - Asked To Pay, UP Cops Frame Dhaba Owner, 9 Others In 'Fake Encounter'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.