ജനസംഖ്യ വെറും 30000, ബാങ്ക് നിക്ഷേപം 7000 കോടി; ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ആ നഗരത്തെക്കുറിച്ച്

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഏതെന്ന് ചോദിച്ചാൽ അത് ചൈനയിലോ, ജപ്പാനിലോ ആണെന്നൊക്കെ ആകും നമ്മൾ ആദ്യം വിചാരിക്കുക. പക്ഷേ അവിടെയൊന്നുമല്ല,  ഇങ്ങ് ഇന്ത്യയിലാണ് അതുള്ളത്.  ഗുജറാത്തിലെ ഭുജിലെ മദപ്പൂരാണ് ഈ സമ്പന്ന ഗ്രാമം.

ഗ്രാമം എന്ന് കേൾക്കുമ്പോൾ മനസിൽ വരുന്ന ടിപ്പിക്കൽ ഇമേജല്ല ഈ ഗ്രാമത്തിനുള്ളത്. ഗ്രാമ വികസനകത്തിന്‍റെ ഏറ്റവും മികച്ച മാതൃകയായി ഇതിനെ കാണാം. 32000 ഓളം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. പക്ഷേ 7000 കോടിയുടെ സ്ഥിര നിക്ഷേപമാണ് വിവിധ ബാങ്കുകളിലായി ഇവിടുത്തെ ഗ്രാമീണർക്കുള്ളത്. 20000ഓളം വീടുകളാണ് മദപ്പൂരിലുള്ളത്. ഇവിടുത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം ബാങ്കുകളുടെ എണ്ണമാണ്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ തുടങ്ങിയവയുടെ പതിനഞ്ചിലധികം ബ്രാഞ്ചുകലാണ് ഈ ഗ്രാമത്തിലുള്ളത്.

ഇനി എങ്ങനെ മദപ്പൂർ ഇത്ര സമ്പന്നമായെന്ന് നോക്കാം. ഇവിടുത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവരാണ്. വർഷംതോറും കോടി കണക്കിനു രൂപയാണ് ഇവർ ഗ്രാമത്തിലേക്ക് അയക്കുന്നത്. ഇവയിൽ അധികം തുകയും ബാങ്കിലെ സ്ഥിര നിക്ഷേപത്തിലേക്കാണ് പോകുന്നത്.

20000 വീടുകളുളളതിൽ 1200 കുടുബങ്ങൾ വിദേശ രാജ്യത്താണ് ജീവിക്കുന്നത്. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് അവിടെ നിർമാണ മേഖലയിലുൾപ്പെടെ ബിസിനസ്സുകളുണ്ട്. വിദേശത്ത് താമസിക്കുന്നവരായിട്ടു കൂടി അവർ തങ്ങളുടെ നാട്ടിലെ വേരുകൾ ഉപേക്ഷിക്കാൻ തയാറായില്ല. ഗ്രാമത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി തങ്ങളെ കൊണ്ടു കഴിയുന്ന സഹായങ്ങൾ അവർ ചെയ്യാറുണ്ട്.

വിദേശത്തു നിന്നുള്ള വരുമാനമാണ് മദപ്പൂരിനെ സമ്പന്നമാക്കുന്നതെന്ന് ഗ്രാമത്തിലെ ഒരു ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നു. അവർ അവരുടെ, സമ്പത്ത് വിദേശത്ത് സൂക്ഷിക്കുന്നതിനു പകരം ഗ്രാമത്തിലെ ബാങ്കുകളിലേക്കാണ് അയക്കുന്നത്. സമ്പന്നമായതു കൊണ്ടു തന്നെ ധാരാളം സ്വകാര്യ സ്കൂളുകളും ബംഗ്ലാവുകളും അങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.

Tags:    
News Summary - asia's richest village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.