മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് എ.എസ്.ഐ

ലഖ്നോ: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലെ കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ഷാഹി ഈദ്ഗാഹ് പള്ളി നിർമിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ). വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് എ.എസ്.ഐയുടെ മറുപടി.

കേശവദേവ് ക്ഷേത്രം തകർത്തത് സംബന്ധിച്ച വിവരങ്ങൾ തേടി ഉത്തർപ്രദേശിലെ മയിൻപുരി സ്വദേശി അജയ് പ്രതാപ് സിങ്ങാണ് അപേക്ഷ നൽകിയത്. ഇതിനുള്ള മറുപടിയിലാണ് എ.എസ്.ഐ ആഗ്ര സർക്കിൾ വിശദാംശങ്ങൾ നൽകിയത്. ഷാഹി ഈദ് ഗാഹ്-കൃഷ്ണ ജന്മഭൂമി തർക്കത്തിൽ ഇത് നിർണായകമാണ്. ഹൈകോടതിയിലും സുപ്രീംകോടതിയിലും കേസ് വാദിക്കാൻ വിവരാവകാശ മറുപടി ഉപയോഗിക്കുമെന്ന് ശ്രീകൃഷ്ണഭൂമി മുക്തിന്യാസ് പ്രസിഡന്റ് മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

1670 ൽ ക്ഷേത്രം തകർക്കാൻ ഔറംഗസീബ് ഉത്തരവിട്ടിരുന്നുവെന്നും തുടർന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് അവിടെ നിർമിച്ചതെന്നുമുള്ള കാര്യം ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എ.എസ്.ഐ നൽകിയ മറുപടി തങ്ങളുടെ വാദങ്ങൾ സാക്ഷ്യപ്പെടുത്തുന്നതാണ്. ഈ മറുപടി ഈ മാസം 22 ന് നടക്കുന്ന ഹിയറിങ്ങിൽ ഉന്നയിക്കും - അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ASI reveals records on demolition of Mathura's Keshavdev temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.