ന്യൂഡൽഹി: രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. വിദേശനാണയ വിനിമയ ചട്ടം ലംഘിപ്പിച്ചുവെന്ന കേസിലാണ് നടപടി.
രാജസ്ഥാനിലെ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രിറ്റൺ ഹോട്ടൽസ് ആൻഡ് റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, വർധ എന്റർപ്രൈസ് ലിമിറ്റഡ് എന്നിവക്കെതിരെയും അതിന്റെ പ്രൊമോട്ടർമാരായ ശിവശങ്കർ ശർമ്മ, രത്തൻ കാന്ത് ശർമ്മ എന്നിവർക്കെതിരെയും നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി പരിശോധന. ഇവർ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡി കണ്ടെത്തൽ. രത്തൻ കാന്ത് ശർമ്മ വൈഭവ് ഗെഹ്ലോട്ടിന്റെ വ്യവസായ പങ്കാളിയാണ്.
നേരത്തെ വൈഭവ് ഗെഹ്ലോട്ടിന് ഇ.ഡി നോട്ടീസയച്ചിരുന്നു. 2023 ഒക്ടോബറിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈഭവ് ഗെഹ്ലോട്ട് ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നു. ആദായ നികുതി വകുപ്പും കേസിൽ ഇടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.