വൈഭവ് ഗെഹ്ലോട്ടിന് ഹാജരാകാൻ നാലു ദിവസം സാവകാശം നൽകി ഇ.ഡി

ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ മകൻ വൈഭവ് ഗെഹ്ലോട്ടിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുമ്പിൽ ഹാജരാകാൻ നാലു ദിവസം കൂടി നീട്ടി നൽകി. ഒക്ടോബർ 30ന് ഹാജരാകണമെന്നാണ് പുതിയ നിർദേശം.

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസിലാണ് വൈഭവ് ഗെഹ്ലോട്ടിനെ ചോദ്യം ചെയ്യാൻ ഇ.ഡി ഡൽഹിക്ക് വിളിപ്പിച്ചത്. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ഇ.ഡി നിർദേശിച്ചിരുന്നത്. എന്നാൽ, 15 ദിവസം സാവകാശം തരണമെന്ന് വൈഭവ് ആവശ്യപ്പെട്ടെങ്കിലും ഇ.ഡി നാലു ദിവസം അനുവദിച്ചു.

രാജസ്ഥാനിലെ ട്രൈറ്റൺ റിസോർട്ട്സ്, വാർധ എന്‍റർപ്രൈസസ് എന്നീ ഹോട്ടൽ ശൃംഖലകളിൽ ഇ.ഡി നേരത്തേ നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തിലാണ് വൈഭവിനെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്. റെയ്ഡിൽ കണക്കിൽ പെടാത്ത 1.2 കോടി രൂപ പിടിച്ചെടുത്തിരുന്നു.

ഇതിൽ കള്ളപ്പണ ഇടപാട് സംശയിക്കുന്നു. ഈ കേസിൽ 2011 തൊട്ടുള്ള രേഖകൾ ശേഖരിച്ച് എത്താൻ കൂടുതൽ സമയം ആവശ്യപ്പെടാനാണ് വൈഭവ് ഗെഹ്ലോട്ടിന്‍റെ നീക്കം.

Tags:    
News Summary - Ashok Gehlot's son called to ED office on Oct 30 in forex violation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.