Posted On
date_range Updated On
date_range പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയിൽ
ജയ്പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയിൽ. അശോക് ഗെഹ്േലാട്ട് മുഖ്യമന്ത്രിയായ സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസാണ്.
രാജ്യത്തിെൻറ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കുന്നതിനായി പൗരത്വ ഭേദഗതി നിയമം പിൻവലിക്കണെമന്ന് സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു രാജസ്ഥാൻ നിയമസഭ ജനുവരി 25ന് പ്രമേയം പാസാക്കിയിരുന്നു. നിയമം കുടിയേറ്റക്കാരെ മതത്തിെൻറ പേരിൽ വേർതിരിച്ചു കാണുന്നതാണെന്നും ഭരണഘടനയുടെ മൂല്യത്തിനു നിരക്കാത്തതാണെന്നും പ്രമേയത്തിൽ രേഖപ്പെടുത്തിയിരുന്നു.
പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ പലതവണ പങ്കെടുത്ത അശോക് ഗെഹ്ലോട്ട് സി.എ.എയും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന് നേരത്തേയും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.