അശോക് ഗെഹ്ലോട്ട്

ജോധ്പൂരിൽ വർഗീയ കലാപത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: കഴിഞ്ഞ മാസം രാജസ്ഥാനിലെ ജോധ്പൂരിൽ പൊട്ടിപുറപ്പെട്ട വർഗീയ കലാപങ്ങളിൽ ഇരയാക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കലാപത്തിൽ പരിക്കേറ്റവർക്കും സ്വത്തിനും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായവർക്കുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

പരിക്കേറ്റ 21 പേർക്ക് 9 ലക്ഷം രൂപയും സ്വത്തിനും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ച 69 പേർക്ക് 7ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ജോധ്പൂരിൽ ഈദ് ദിനത്തിൽ പതാക ഉയർത്തുന്നത് സംബന്ധിച്ചാണ് കഴിഞ്ഞ മാസം സംഘർഷം പൊട്ടിപുറപ്പെട്ടത്. സംഭവത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 250ലധികം പേരെ അറസ്റ്റ് ചെയ്യുകയും 33 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഏപ്രിൽ രണ്ടിന് കരൗലിയിൽ നവരാത്രി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 42 പേർക്ക് പരിക്കേൽക്കുകയും നിരവധി കടകളും വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Ashok Gehlot announces compensation for victims of Jodhpur communal violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.