കാൽനടയായി 30 കി.മി മലകയറിയിറങ്ങി ആദിവാസികളെ സഹായിച്ച്​ 50കാരിയായ ആശ വർക്കർ

ചെന്നൈ: നീലഗിരിയിലെ കോത്തഗിരിയിൽ കാൽനടയായി 30 കിലോമീറ്റർ സഞ്ചരിച്ച്​ ആദിവാസി ഗ്രാമങ്ങളിലെ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും സഹായിച്ച്​ ഒരു ആശ വർക്കർ. 50കാരിയായ വസന്ത കുമാരിയാണ്​ മനുഷ്യത്വത്തി​െൻറ മാതൃക തീർക്കുന്നത്​. 30 കിലോമീറ്ററോളം സഞ്ചരിച്ച്​ 15ഒാളം ആദിവാസി ഗ്രാമങ്ങളിലെത്തും ഇൗ 50കാരി.

പത്തുവർഷത്തോളമായി ആശ വർക്കറായി ​ജോലിചെയ്യുകയാണ്​ വസന്തകുമാരി. ആദിവാസി ഗ്രാമങ്ങളെ സഹായിക്കാനായിരുന്നു ഇതുവരെ മുൻതൂക്കം നൽകിയിരുന്നത്​. ലോക്​ഡൗണിന്​ മുമ്പ്​ വാഹനം ലഭിക്കുമായിരുന്നുവെങ്കിലും ലോക്​​ഡൗണോടെ വാഹനം ലഭിക്കാതെ വ​ന്നതോടെ കാൽനടയായായിരുന്നു വസന്തയുടെ സഞ്ചാരം. ഗർഭിണികളായ സ്​ത്രീകളെയും പ്രസവിച്ച സ്​ത്രീകളെയും സഹായിക്കുന്നതിനാണ്​ വസന്തകുമാരി മലകയറിയിറങ്ങുന്നത്​.

നവജാതശിശുക്കളെ പരിപാലിക്കേണ്ടതെങ്ങനെയെന്നും അവര​ുടെ ആരോഗ്യം സംരക്ഷിക്കേണ്ടതെങ്ങനെയെന്നും അമ്മമാർക്ക്​ പറഞ്ഞുമനസിലാക്കും​. സർക്കാർ തങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. മാസം 1500 രൂപ മാത്രം നൽകും -വസന്ത പറഞ്ഞു.

ഒാരോ ഗ്രാമങ്ങളിലും അമ്പതോളം ആദിവാസി കുടുംബങ്ങളുണ്ട്​. എല്ലാവർക്കും സഹായം ഉറപ്പാക്കാനുള്ള നെ​േട്ടാട്ടത്തിലാണ്​ ഇവർ. 

Tags:    
News Summary - Asha worker travels 30 km on foot during lockdown to help pregnant women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.