ബംഗളൂരു സ്ഫോടനം: രാമേശ്വരം കഫേക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉവൈസി; ഹൈദരാബാദ് ബ്രാഞ്ച് സന്ദർശിച്ചു

ഹൈദരാബാദ്: ഹൈദരാബാദിലെ രാമേശ്വരം കഫേയിൽ സന്ദർശനം നടത്തി ആൾ ഇന്ത്യ മജിലിസെ-ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ​കഫേയുടെ ബംഗളൂരു ബ്രാഞ്ചിൽ സ്ഫോടനം നടന്നിരുന്നു. തുടർന്ന് സ്ഥാപനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് ഉവൈസി ഹൈദരാബാദിലെ രാമേശ്വരം കഫേയിലെത്തിയത്.

എക്സിലൂടെയാണ് കഫേയിലെത്തിയ വിവരം ഉവൈസി അറിയിച്ചത്. സ്ഫോടനത്തെ അപലപിച്ച ഉവൈസി അത് ഭീരുക്കളുടെ പ്രവൃത്തിയാണെന്നും പറഞ്ഞു. മുൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൽകലാമിന്റെ ജന്മസ്ഥലത്തിന്റെ പേരാണ് കഫേക്ക് നൽകിയിരിക്കുന്നതെന്നും ​​ഉവൈസി പറഞ്ഞു.

കഫേയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും ഉവൈസി പങ്കുവെച്ചിട്ടുണ്ട്. ബംഗളൂരു വൈറ്റ്ഫീൽഡിലെ രാമേശ്വരം ക​ഫേയിലാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. ഐ.ഇ.ഡി സ്ഫോടനമാണ് ഉണ്ടായത്. ഒമ്പത് പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


Tags:    
News Summary - Asaduddin Owaisi visits Hyderabad's Rameshwaram Cafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.