ഹിന്ദു രാഷ്​ട്രമെന്നത്​ അസ്ഥിരതയിൽ നിന്നുള്ള ഭാവന- ആർ.എസ്​.എസിനെതിരെ ഉവൈസി

മുംബൈ: ഇന്ത്യ ഹിന്ദു രാഷ്​ട്രമാണെന്ന ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻ ഭാഗവതി​​െൻറ പരാമർശത്തിനെതിരെ എ.​ഐ.എം.ഐ.എം പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി. ഹിന്ദു രാഷ്​ട്രമെന്ന ആശയം ഹിന്ദു മേൽക്കോയ്​മയെ അടിസ്ഥാന​പ്പെടുത്തിയുള്ളതാ​ണെന്ന്​ ഉവൈസി വിമർശിച്ചു. ഹിന്ദുക്കളല്ലാത്തവരെ അടിച്ചമർത്തുക എന്നതാണ്​ അതുകൊണ്ട്​ ഉ​ദ്ദേശിക്കുന്നത്​. അത്​ ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഉവൈസി ട്വിറ്ററിലൂടെ വിമർശിച്ചു.

ഭരണഘടന പ്രകാരം ജനങ്ങൾ തന്നെയാണ്​ ഇന്ത്യ. അസ്ഥിരതയിൽ നിന്നുണ്ടാകുന്ന ഭാവനയാണ്​ ഹിന്ദു രാഷ്​ട്രമെന്നത്​ -ഉവൈസി രൂക്ഷമായി വിമർശിച്ചു.

ഭാരതം ഹിന്ദു രാഷ്​ട്രമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും എന്നാൽ അത്​ ന്യൂനപക്ഷ വിരുദ്ധമല്ലെന്നുമാണ്​ വിജയദശമി ചടങ്ങിൽ പ്രസംഗിക്കവെ മോഹൻ​ ഭാഗവത്​ പറഞ്ഞത്​. ആൾക്കൂട്ടക്കൊലകൾ ഇന്ത്യൻ പൈതൃകമല്ലെന്നും ആ പദം പാശ്ചാത്യ നിർമിതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാഗവതി​​െൻറ പ്രസ്​താവനകൾക്കെതിരെ നിരവധി പ്രമുഖർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Asaduddin Owaisi takes on RSS, says idea of Hindu Rashtra based on Hindu supremacy - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.