അസദുദ്ദീൻ ഉവൈസി

പ്രവാചക നിന്ദ നടത്തിയ പെൺകുട്ടിക്കെതിരെ നിയമ നടപടി വേണമെന്ന് അസദുദ്ദീൻ ഉവൈസി

ഹൈദരബാദ്: പ്രവാചകനെ നിന്ദിച്ച പെൺകുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ​ഉവൈസി. വിഡിയോയിലാണ് പെൺകുട്ടി പ്രവാകനെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയത്. എന്നാൽ തന്നെ പാക് പൗരൻ അപമാനിച്ചപ്പോഴാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നാണ് പെൺകുട്ടിയുടെ വാദം.

ഹൈദരാബാദിലെ പൊതുപരിപാടിയിൽ സംസാരിക്കവെയാണ് പെൺകുട്ടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉവൈസി രംഗത്ത് വന്നത്.

പെൺകുട്ടിയുടെ പരാമർശം ഒരു മുസ്‍ലിമിനും സഹിക്കാൻ കഴിയുന്നതല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താനും എക്സിൽ വിമർശിച്ചിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന പെൺകുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാരിസ് പത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ടാഗ് ചെയ്ത പോസ്റ്റിൽ പറയുന്നു.


Tags:    
News Summary - Asaduddin Owaisi demands action against girl for remarks against prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.