കൊമേഡിയൻ മുനവറിനെതിരെ തെളിവില്ലെന്ന്​ മധ്യപ്രദേശ്​; മറ്റൊരു കേസിൽ കുടുക്കാൻ യു.പി പൊലീസ്​

ഇന്ദോർ: ഹിന്ദു ദേവതകളെ അപമാനിച്ചെന്ന പേരിൽ അറസ്റ്റ്​ ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയൻ മുനവർ ഫാറൂഖിയടക്കം ആറുപേർക്കെതിരെ തെളിവൊന്നുമില്ലെന്ന്​ മധ്യപ്രദേശ്​ പൊലീസ്​ വ്യക്​തമാക്കിയതിനുപിന്നാലെ മറ്റൊരു കേസിൽ കുടുക്കാൻ യു.പി പൊലീസിന്‍റെ നീക്കം. ​ ഇതിന്‍റെ ഭാഗമായി ഫാറൂഖി തടവിൽ കഴിയുന്ന ഇൻഡോർ സെൻട്രൽ ജയിലിലേക്ക് ഉത്തർപ്രദേശിലെ കോടതി വാറന്‍റ്​ പുറപ്പെടുവിച്ചു.

2020 മേയിൽ ഹിന്ദു ദേവതകളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്നാണ്​ ഉത്തർപ്രദേശിലെ കേസ്​. യു.പി പൊലീസിന്‍റെ​ നീക്കം ഫാറൂഖിയുടെ അഭിഭാഷകൻ അൻഷുമാൻ തിവാരി സ്​ഥിരീകരിച്ചതായി 'ദി വയർ' റി​പ്പോർട്ട്​ ചെയ്​തു. തന്‍റെ കക്ഷിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് നൽകിയ ഹരജിയിലാണ്​ കോടതി വാറന്‍റെന്നും എന്നാൽ, ഇതിന്‍റെ പകർപ്പ് ഇതുവരെ ലഭിച്ചി​ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ദോർ പൊലീസ്​ ചുമത്തിയ ആരോപണങ്ങൾക്ക്​ തെളിവ്​ നിരത്താനോ കേസ്​ ഡയറി ഹാജരാക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. എന്നിട്ടും ജാമ്യം പോലും അനുവദിക്കാതെയാണ്​ ഇവരെ തടവറയിൽ പാർപ്പിക്കുന്നത്​. മധ്യപ്രദേശ്​ ഹൈകോടതി ഇന്ദോർ ബെഞ്ച്​ കേസ്​ പരിഗണിച്ചപ്പോഴാണ്​ പൊലീസ്​ സമ്പൂർണ നിസ്സഹായാവസ്​ഥ ബോധിപ്പിച്ചത്​. ഇവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി, കേസ്​ ഡയറി ഹാജരാക്കാൻ പൊലീസിന്​ 22 വരെ സമയം നീട്ടി നൽകുകയും ചെയ്​തു.

ജനുവരി ഒന്നിന്​ ഇന്ദോറിൽ നടന്ന പരിപാടിക്കിടെയാണ്​ ഫാറൂഖിയെയും നളിൻ യാദവ്​, പ്രഖർ വ്യാസ്​, പ്രിയം വ്യാസ്​, എഡ്വിൻ ആന്‍റണി, സദഖത്​ ഖാൻ എന്നിവരെയും അറസ്റ്റ്​ ചെയ്​തത്​. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ (മതവികാരങ്ങളെ വ്രണ​പ്പെടു​ത്തൽ), 269 (പകർച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ പ്രകാരമാണ്​ കേസ്​. ബി.ജെ.പി എം.എൽ.എ മാലിനി ഗൗഡിന്‍റെ മകൻ എകലവ്യ ഗൗഡ്​ നൽകിയ പരാതിയിലായിരുന്നു നടപടി.

അതേസമയം പൊലീസ്​ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്​. 'അറസ്റ്റിലായവരിൽ ഒരാൾ സദസ്സിൽ ഇരിക്കുകയായിരുന്നു. ഫാറൂഖിയുടെ സുഹൃത്തായ മറ്റൊരാൾക്ക്​ പരിപാടിയുമായി യാതൊരു ബന്ധവുമില്ല. മൂന്നാമത്തെയാളുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ പ്രായപൂർത്തിയാകാത്ത സഹോദരൻ മാത്രമാണുള്ളത്​'' -ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഫാറൂഖിക്കെതിരെ നേരിട്ട് തെളിവുകളില്ലെന്ന്​ തുക്കോഗഞ്ച് പൊലീസ് ഇൻസ്പെക്ടർ കമലേഷ് ശർമ തന്നെ മാധ്യമങ്ങ​േളാട്​ വ്യക്​തമാക്കിയിരുന്നു. ഗൗഡ് പരാതിയോടൊപ്പം സമർപ്പിച്ച രണ്ട് വീഡിയോകൾ മറ്റൊരു ഹാസ്യനടന്‍റെതാണെന്നും ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് മുനവറിനെതിരെ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇവരെ മോചിപ്പിച്ചാൽ ഉജ്ജൈനിലും ഇൻഡോറിലും ക്രമസമാധാന പ്രശ്‌നങ്ങൾക്ക്​ സാധ്യതയുണ്ടെന്നാണ്​ പൊലീസ്​ പറയുന്നത്​. ഇതിനിടയിലാണ്​ യു.പി പൊലീസ്​ മറ്റൊരു കേസുമായി രംഗത്തെത്തിയിരിക്ക​ുന്നത്​.

Tags:    
News Summary - As Indore Police Admits It Has No Evidence Against Comedian, UP Police Moves to Make Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.