അരുണാചലിൽ നിന്നും ചൈനീസ്​ സൈന്യം കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയെന്ന്​ എം.പി

ന്യൂഡൽഹി: ചൈനീസ്​ പട്ടാളം അരുണാചൽ പ്രദേശിൽ നിന്ന്​ 17കാരനെ തട്ടിക്കൊണ്ടുപോയതി എം.പി താപിർ ഗാവോ. ഇന്ത്യന്‍ ഭൂപ്രദേശത്തിലുള്‍പ്പെട്ട അരുണാചലിലെ അപ്പർ സിയാങ്​ ജില്ലയിലെ ലങ്​ത ജോർ മേഖലയിൽ നിന്നാണ്​ മിരം താരൊൺ എന്ന കൗമാരക്കാരനെ ചൊവ്വാഴ്​ച്ച തട്ടിക്കൊണ്ടുപോയത്​.

ബി.ജെ.പി എം.പി ട്വീറ്റിലൂടെയാണ്​ ഇക്കാര്യം പുറത്തുവിട്ടത്​. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യന്‍ ആര്‍മി എന്നിവരെ എം.പി താപിര്‍ ഗാവൊ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. കൗമാരക്കാരനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനായി സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി പറഞ്ഞു.

ചൈനയുടെ പീപ്പിൾസ്​​ ലിബറേഷൻ ആർമിയിൽ (പി.എൽ.എ) നിന്ന്​ രക്ഷപ്പെട്ട താരൊണി​െൻറ സുഹൃത്തായ ജോണി യൈയിങ്ങാണ്​ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അധികൃതരെ അറിയിച്ചതെന്ന് ഗാവോ പിടിഐയോട് പറഞ്ഞു. ഇരുവരും സിഡോ ഗ്രാമത്തിൽ നിന്നുള്ള പ്രാദേശിക വേട്ടക്കാരാണ്. സാങ്‌പോ നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിന് സമീപമാണ് സംഭവം. അരുണാചൽ പ്രദേശിൽ സിയാങ് എന്നും അസമിൽ ബ്രഹ്മപുത്ര എന്നും ഇൗ നദി അറിയപ്പെടുന്നു.

2020 സെപ്റ്റംബറിൽ, അപ്പർ സുബൻസിരി ജില്ലയിൽ നിന്ന് അഞ്ച് യുവാക്കളെ പി.എൽ.എ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു അവരെ വിട്ടയച്ചത്​. 

Tags:    
News Summary - Arunachal boy abducted by China says BJP MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.