അരുൺ ജെയ്​റ്റ്​ലിയുടെ വൃക്കമാറ്റി​െവച്ചു

ന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലിക്ക്​​ വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ നടത്തി. ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസിൽ നടന്ന ശസ്​ത്രക്രിയ വിജയകരമായിരുന്നെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 

വൃക്കദാതാവും സ്വീകർത്താവും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അറിയിച്ചു. 65കാരനായ ജെയ്​റ്റ്​ലിയെ ശനിയാഴ്​ചയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇന്ന്​ രാവി​െല എട്ടു മണിക്കായിരുന്നു ശസ്​ത്രക്രിയ. 

കഴിഞ്ഞ ഒരുമാസമായി ഡയാലിസിസിന്​ ​വിധേയനായിരുന്നു ജെയ്​റ്റ്​ലി. ഏപ്രിൽ ആറിനാണ്​ വൃക്ക രോഗമുണ്ടെന്ന കാര്യം ജെയ്​റ്റ്​ലി ട്വീറ്റ്​ ചെയ്​തത്​. അടുത്ത ആഴ്​ച നടക്കുന്ന 10ാമത്​ ഇന്ത്യ- യു.കെ സാമ്പത്തിക-ധനകാര്യ ഉച്ചകോടിയിൽ പ​െങ്കടുക്കാൻ ലണ്ടനിലേക്ക്​ നിശ്​ചയിച്ച യാത്രയും റദ്ദാക്കി​. 

പ്രമേഹം മൂലമുണ്ടായ അമിത ഭാരം കുറക്കാൻ 2014ൽ സെപ്​തംബറിൽ ജെയ്​റ്റ്​ലി ബാരിയാടിക്​ സർജറി നടത്തിയിരുന്നു. വർഷങ്ങൾക്ക്​ മുമ്പ്​ ഹൃദയ ശസ്​ത്രക്രിയക്കും വിധേയനായിരുന്നു. 

Tags:    
News Summary - Arun Jaitley undergoes successful kidney transplant - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.