ഇന്ധനവിലയെ  ന്യായീകരിച്ച്​ ജെയ്​റ്റ്​ലിയും

ന്യൂഡൽഹി: ഇന്ധന വില​ വർധനവിനെ ന്യായീകരിച്ച്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. അമേരിക്കയിൽ എണ്ണ സംസ്​കരണത്തിൽ ഇടിവുണ്ടായത്​ വില കൂടാൻ കാരണമായി. സംസ്ഥാന നികുതിയും വില  കൂടാൻ ഇടയാക്കി. വികസന പദ്ധതികൾ നടപ്പാക്കാൻ പണം വേണം. ഇതിന്​ നികുതി വരുമാനം ആവശ്യമാണെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

ഇന്ധനവില വർധനവ്​ സംബന്ധിച്ച്​ വിമർശനം ഉന്നയിക്കുന്ന കോൺഗ്രസും ഇടതുപക്ഷവും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നികുതി കുറക്കാൻ തയാറാവുന്നില്ലെന്നും ജെയ്​റ്റ്​ലി കുറ്റപ്പെടുത്തി.

നേരത്തെ ഇന്ധനവില വർധനവിനെ സംബന്ധിച്ച കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനത്തി​​​െൻറ പ്രസ്​താവന വിവാദമായിരുന്നു. ശൗചാലയങ്ങൾ നിർമിക്കുന്നതിനും മറ്റ്​ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇന്ധന വില വർധനവിലൂടെ ലഭിക്കുന്ന പണമാണ്​ ഉപയോഗിക്കുന്നതെന്നായിരുന്നു കണ്ണന്താനത്തി​​​െൻറ പ്രസ്​താവന.

Tags:    
News Summary - Arun jaitily statement about fuel price-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.