ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കേ​ന്ദ്രമ​ന്ത്രിസഭ പാസാക്കിയത്​​ ഏഴ്​ മിനുട്ടിൽ

ന്യൂഡൽഹി: ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കേന്ദ്രമന്ത്രിസഭ പാസാക്കിയത്​ കേവലം ഏഴു മിനുട്ടിൽ. ​ദ്രുതഗതിയിൽ പ്രമേയം പാസാക്കി മന്ത്രിസഭ പിരിയുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​. കേന്ദ്രആഭ്യന്തര മന്ത്രി അമിത്​ ഷായാണ്​ പ്രമേയം അവതരിപ്പിച്ചത്​. ആർട്ടിക്കിൾ 370 റദ്ദാക്കുകയാണെന്ന്​ ഷാ അറിയിച്ചതിന്​ പിന്നാലെ ഡസ്​കിലടിച്ച്​ മന്ത്രിസഭാ അംഗങ്ങൾ പ്ര​മേയത്തെ അനുകൂലിച്ചു.

ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം പാർലമ​െൻറിൽ പാസായിരുന്നു. രാജ്യസഭയിലാണ്​ എൻ.ഡി.എ സർക്കാർ ആദ്യമായി പ്രമേയം അവതരിപ്പിച്ചത്​. ഇതിന്​ പിന്നാലെ ലോക്​സഭയിൽ പ്രമേയം എത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മ​ന്ത്രി അമിത്​ ഷാക്കും കേന്ദ്രമന്ത്രിസഭയിലെ ചുരുക്കം ചിലർക്കും മാത്രമാണ്​ പ്രമേയത്തെ കുറിച്ച്​ അറിവുണ്ടായിരുന്നതെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Article 370 issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.