മുംബൈ: ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥൻ സചിൻ സാവന്തിനെതിരായ കള്ളപ്പണക്കേസിലെ കുറ്റപത്രത്തിൽ മലയാള നടി നവ്യ നായരുടെ മൊഴിയും. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണറായ സചിൻ സാവന്ത് അറസ്റ്റിലാണ്. സാവന്തിന്റെ വാട്സ്ആപ്പ് ചാറ്റിൽ നിന്നാണ് നവ്യ നായരുമായുള്ള ബന്ധം ഇ.ഡി കണ്ടെത്തിയത്.
നവ്യ നായർക്ക് സാവന്ത് ആഭരണങ്ങളടക്കം സമ്മാനങ്ങൾ നൽകിയതായും പല തവണ കൊച്ചിയിൽചെന്ന് സാവന്ത് നടിയെ കണ്ടതായും ചാറ്റിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ സാവന്ത് ഇക്കാര്യം സമ്മതിച്ചിരുന്നു. തുടർന്നാണ് നടിയുടെ മൊഴിയെടുത്തത്. സുഹൃത്തെന്ന നിലയിൽ സചിൻ സാവന്ത് ആഭരണം സമ്മാനിച്ചതാണെന്നാണ് നവ്യയുടെ മൊഴി.
സചിൻ സാവന്ത് നേരത്തേ ഇ.ഡി മുംബൈ സോൺ-2 ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ആ സമയത്ത് സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട സി.ബി.എ കേസിന് സമാന്തരമാണ് ഇ.ഡി കേസ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സാവന്ത് കടലാസ് കമ്പനികളുണ്ടാക്കിയും ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.