മുംബൈ: ഭീമ-കൊറെഗാവ് കേസില്‍ അറസ്റ്റിലായ വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവല്‍ഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ എന്നിവര്‍ മനുഷ്യാവകാശ പോരാളികളല്ലെന്നും നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) സജീവ അംഗങ്ങളും രാജ്യത്ത് സായുധ ആക്രമണത്തിന് പദ്ധതിയിടുന്നവരുമാണെന്നും സുപ്രീംകോടതിയില്‍ മഹാരാഷ്ട്ര പൊലീസിെൻറ സത്യവാങ്മൂലം. ഹരജിക്കാര്‍ ആരോപിച്ചത് പോലെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര ഭിന്ന കാഴ്ചപ്പാടുകളുടെ പേരിലല്ല ഇവരെ അറസ്റ്റ് ചെയ്തത്.
കേസെടുത്ത് നടത്തിയ റെയ്ഡിെൻറയും മറ്റുള്ളവരുടെ അറസ്റ്റില്‍നിന്നും ലഭിച്ച ശക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പുണെ പൊലീസ് അസി. കമീഷണര്‍ ഡോ. ശിവജി പണ്ഡിറ്റ്റാവു പവാര്‍ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. റൊമില ഥാപ്പറും പ്രഭാത് പട്നായികും മറ്റു മൂന്നു പേരും നല്കിയ ഹരജിയില്‍ കഴിഞ്ഞ 29 നാണ് അറസ്റ്റിലായ അഞ്ച് ആക്ടിവിസ്റ്റുകളെയും പുണെയിലേക്ക് കൊണ്ടുപോകാതെ അവരവരുടെ വീടുകളില്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
അറസ്റ്റിന് എതിരെ ഹരജി നല്കിയവര് കേസുമായി ബന്ധമില്ലാത്തവരാണ്. വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചാലും തെളിവുകള്‍ നശിപ്പിക്കാൻ ഇവര്‍ക്ക് കഴിയും- സത്യവാങ്മൂലം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.