Posted On
date_range Updated On
date_range രാജസ്ഥാനിൽ പാക് ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു
ശ്രീ ഗംഗാനഗർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക് ഡ്രോൺ ഇന്ത്യൻ സേന വെടിവെച ്ചിട്ടു. ഇന്ത്യൻ വ്യോമപാതയിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ഡ്രോൺ ആണ് സേന വെടി വെച്ചിട്ടത്.
കഴിഞ്ഞ മാസം 26ന് പാകിസ്താനിലെ ജെയ്ശെ മുഹമ്മദ് ഭീകര ക്യാമ്പുകൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം വെടിവെച്ചിടുന്ന മൂന്നാമത് ഡ്രോൺ ആണിത്. ഫെബ്രുവരി 26ന് രാവിലെയായിരുന്നു ഗുജറാത്തിലെ കച്ച് മേഖലയിൽ ആദ്യ പാക് ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ ബിക്കാനീർ മേഖലയിൽ വ്യോമാതിർത്തി ലംഘിച്ച ഒരു ഡ്രോൺ ഇന്ത്യ വെടി വെച്ചിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.