Posted On
date_range Updated On
date_range ജമ്മുവിൽ വീട്ടിൽ കയറി ജവാനെ കൊലപ്പെടുത്തി
ശ്രീനഗർ: വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരർ ജവാനെ വെടിവെച്ചു കൊന്നു. ജമ്മു-കശ്മീരി ലെ ബാരാമുല്ല ജില്ലയിലെ സോപോറിൽ ശനിയാഴ്ചയാണ് സംഭവം. ജവാൻ മുഹമ്മദ് റഫി യട്ടുവിെൻറ വസതിയിൽ അതിക്രമിച്ചു കയറിയ ഭീകരർ അദ്ദേഹത്തിനു നേരെ നിഷ്കരുണം വെടിയുതിർക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അതിനിടെ, ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ഷോപ്പിയാനിലെ പാര്‍ഗുച്ചി ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.