പുഴയിൽ വീണ സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് സൈനികന് ദാരുണാന്ത്യം

ഗ്യാങ്ടോക്ക്: നദിയിൽ വീണ സൈനികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ‍ശക്തമായ ഒഴുക്കിൽപ്പെട്ട് സൈനികന് ജീവൻ നഷ്ടമായി. അയോധ്യയിൽ നിന്നുള്ള ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്.

ചീഫ് മിനിസ്റ്റർ യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സൈനികൻറെ മരണത്തിൽ അനുശോചനമറിയിച്ചു. സൈനികൻറെ കുടുംബത്തിന് സംസ്ഥാനം 50 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 22 വയസ്സുകാരനായ തിവാരി ആറുമാസം മാത്രമേ ആകുന്നുള്ളൂ ഇന്ത്യൻ സൈന്യത്തിൻറെ സിക്കിം സ്കൗട്ട്സിലേക്ക് എത്തിയിട്ട്. കുടുംബത്തിലെ ഏക മകനാണ് അദ്ദേഹം. ഇന്ത്യൻ സേനയും അയോധ്യ സിറ്റി മജിസ്ടേറ്റും സൈനികൻറെ ധീരപ്രവൃത്തിയെ അനുമോദിക്കുകയും മരണത്തിൽ അനുശോചനമറിയിക്കുകയും ചെയ്തു. 

Tags:    
News Summary - army man lost life while rescue fellow soldier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.