ടിക്കറ്റ് സംബന്ധിച്ച തർക്കം: ടി.ടി.ഇ ട്രെയിനിൽ നിന്ന് തള്ളിയിട്ട പട്ടാളക്കാരന് കാലുകൾ നഷ്ടപ്പെട്ടു

ബരേയ്‍ലി: ടിക്കറ്റ് സംബന്ധിച്ച തർക്കത്തെ തുടർന്ന് പട്ടാളക്കാരനെ ഓടുന്ന ട്രെയിനിൽ നിന്ന് ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ടു. ഓടുന്ന ട്രെയിനിൽ നിന്ന് താഴെ വീണ പട്ടാളക്കാരന് കാൽ നഷ്ടമാവുകയും ഗുരുതര പരിക്കേൽക്കുകയും ​ചെയ്തു. യു.പിയിലെ ബരേയ്‍ലി റെയിൽവേസ്റേറഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. ദിബ്രുഗഡ്- ന്യൂഡൽഹി രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത സോനു എന്ന പട്ടാളക്കാരനാണ് ദുരനുഭവമുണ്ടായത്.

ടിക്കറ്റ് പരിശോധകനായ സുപൻ ബോറെയാണ് സംഭവത്തിൽ പ്രതി. ടിക്കറ്റ് സംബന്ധിച്ച് സോനുവും ​ബോറെയും തമ്മിൽ തർക്കമുണ്ടാവുകയും ദേഷ്യം മൂത്ത ബോറെ സോനുവിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച സോനു ട്രെയിനിനടിയിൽ പെട്ടു. സോനുവിനെ ഉടൻ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ നഷ്ടമായി. ഗുരതരാവസ്ഥയിൽ തന്നെ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തിൽ ടി.ടി.ഇക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത് പ്രതാപ് സിങ് പറഞ്ഞു. 

Tags:    
News Summary - Army Man Loses Leg After Ticket Checker Pushes Him Under Train In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.