ഗർഭിണിയായ യുവതിയെ പീഡിപിച്ചു; സൈനികൻ അറസ്റ്റിൽ
മുംബൈ: അഞ്ചുമാസം ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. യുവതിയുടെ പരാതിയിൽ സൈന്യത്തില്‍ ലാന്‍സ് നായിക് ആയ യുവാവിനെയാണ് ഇന്ദോർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തായ സൈനികന്‍ ഇന്ദോറിലെ ഹോട്ടല്‍മുറിയില്‍വെച്ച് യുവതിയെ പീഡിപ്പിച്ചത്. ഇതിന് പിന്നാലെ യുതിക്ക് കടുത്ത രക്ത്രസ്രാവമുണ്ടായി. തുടർന്ന് വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. നഗ്ന ദൃശ്യങ്ങൾ പകർത്തി തന്നെ ഭീഷണിപ്പെടുത്തിപ്രതി ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
ഒരുവര്‍ഷം മുമ്പാണ് സൈനികനെ പരിചയപ്പെട്ടത്. പിന്നാലെ ഇയാള്‍ പതിവായി വീട്ടിലെത്തുകയും സ്വകാര്യവീഡിയോകള്‍ പകര്‍ത്തുകയുംചെയ്തു. കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകര്‍ത്തിയതായാണ് ആരോപണം. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ഇതിനുശേഷമാണ് നഗരത്തിലെ ഹോട്ടല്‍ മുറിയിലേക്ക് നിര്‍ബന്ധിച്ച് വിളിച്ചുവരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇതേത്തുടര്‍ന്ന് രക്തസ്രാവമുണ്ടായെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, താനും പരാതിക്കാരിയും സൗഹൃദത്തിലാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഗര്‍ഭിണിയായിരിക്കെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാലാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.