Posted On
date_range Updated On
date_range മേജർ സഹപ്രവർത്തകർക്കു നേരെ വെടിയുതിർത്തു; അഞ്ചു പേർക്ക് പരിക്ക്
രജൗറി: ജമ്മു കശ്മീരിലെ രജൗറിയിൽ സൈനിക ക്യാമ്പിൽ ഓഫിസർ നടത്തിയ വെടിവെപ്പിൽ മൂന്നു ഓഫിസർമാരടക്കം അഞ്ചു സേനാംഗങ്ങൾക്കു പരിക്കേറ്റു. ഗ്രനേഡുകൾ എറിഞ്ഞതായും അധികൃതർ പറഞ്ഞു.
ഗ്രനേഡിൽ നിന്നാണ് സൈനികർക്ക് പരിക്കേറ്റതെന്നും ഒരാളുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഷൂട്ടിങ് പരിശീലനത്തിനിടെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രകോപനമൊന്നും കൂടാതെ സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നുവത്രെ. ശേഷം ആയുധപ്പുരയിൽ കയറി ഗ്രനേഡ് കൈക്കലാക്കി മേലുദ്യോഗസ്ഥർക്കു നേരെ എറിയുകയായിരുന്നുവെന്നും സൈനിക കേന്ദ്രങ്ങൾ പറഞ്ഞു.
എട്ടു മണിക്കൂറു നീണ്ട ആശങ്കകൾക്കൊടുവിൽ ആയുധപ്പുരയിൽ കയറി മേജറെ പിടികൂടിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.