മൻമോഹൻ ഭരണകാലത്ത്​ മൂന്ന്​ മിന്നലാക്രമണങ്ങൾ നടത്തി -രാഹുൽ

ന്യൂഡൽഹി: മൻമോഹൻ സിങ്​ പ്രധാനമന്ത്രിയായിരുന്ന യു.പി.എ ഭരണകാലത്ത്​ മൂന്ന്​ മിന്നലാക്രമണങ്ങൾ ഇന്ത്യൻ സൈന്യം നടത്തിയെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, ഇതിനെ കുറിച്ച്​ ആരും അറിഞ്ഞിരുന്നില്ല. സൈന്യത്തെ ആരുടെയും നേട്ടത്തിനായി ഉപയോഗിക്കരുതെന്ന്​ നിർബന്ധമുണ്ടായിരുന്നു. ഇതാണ്​ മിന്നാലക്രമണങ്ങൾ രഹസ്യമാക്കിവെക്കാനുള്ള കാരണമെന്നും രാഹുൽ പറഞ്ഞു.

സൈന്യത്തി​​​​​െൻറ തീരുമാനമായ മിന്നാലാക്രമണങ്ങൾ രാഷ്​ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ്​ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ മേവാറിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാമക്ഷേത്ര പ്രശ്​നം ഉയർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്​ ബി.ജെ.പി നടത്തുന്നതെന്ന്​ രാജസ്ഥാൻ പി.സി.സി​ സചിൻ പൈലറ്റ്​ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തത്​ കൊണ്ടാണ്​ തെരഞ്ഞെടുപ്പിന്​ 10 ദിവസം മുമ്പ്​ രാമക്ഷേത്ര വിഷയവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.

വസുന്ധരരാജെയുടെ നേതൃത്വത്തിലുള്ള അഴിമതി സർക്കാറാണ്​ ഇപ്പോൾ രാജസ്ഥാൻ ഭരിക്കുന്നത്​. കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ല. ആൾക്കൂട്ട കൊലപാതകം എന്ന വാക്ക്​ വസുന്ധര രാ​െജ മുഖ്യമന്ത്രിയാകുന്നതിന്​ മുമ്പ്​ രാജസ്ഥാന്​ പരിചിതമായിരുന്നില്ലെന്നും സചിൻ പൈലറ്റ്​ പറഞ്ഞു.

Tags:    
News Summary - Army Did 3 Surgical Strikes When Manmohan Was PM-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.