വിവാദങ്ങൾക്കിടെ കരസേന മേധാവി നേപ്പാൾ സന്ദർശിക്കും

ന്യൂഡൽഹി: അതിർത്തി തർക്കത്തിനിടെ കരസേന മേധാവി ജനറൽ എം.എം നരവാനെ നേപ്പാൾ സന്ദർശിക്കും. നവംബർ നാല്​ മുതൽ ആറ്​ വരെ മൂന്ന്​ ദിവസത്തെ സന്ദർശനത്തിനായാവും അദ്ദേഹം നേപ്പാളിലെത്തുക. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നില നിൽക്കുന്നതിനിടെയാണ്​ കരസേന മേധാവിയുടെ സന്ദർശമെന്നത്​ ​ശ്രദ്ധേയമാണ്​.

നേപ്പാൾ കരസേന മേധാവി ജനറൽ പുരണ ചന്ദ്ര താപയുമായി അദ്ദേഹം ചർച്ച നടത്തും. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത്​ സംബന്ധിച്ചായിരിക്കും ചർച്ച. ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം നിർമിച്ചതിന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യൻ സൈനിക മേധാവി നേപ്പാളിലെത്തുന്നത്​.

മ്യാൻമർ, മാലിദ്വീപ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, ഭൂട്ടാൻ, അഫ്​ഗാനിസ്​താൻ, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്​തമാക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ രാജ്യങ്ങളിൽ ചൈന സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി. ഇതി​െൻറ ഭാഗമായി കരസേന ​മേധാവി മ്യാൻമർ സന്ദർശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ നേപ്പാളിലേക്കുള്ള സന്ദർശനം.

Tags:    
News Summary - Army Chief To Visit Nepal On November 4 Amid Row Over Map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.