അർജുനൻ ഉപയോഗിച്ചിരുന്നത്​ ആണവശക്തിയുള്ള വില്ലുകളെന്ന്​ ബംഗാൾ ഗവർണർ

ലഖ്​നോ: അർജുനൻ മഹാഭാരത കാലത്ത് ഉപയോഗിച്ചിരുന്ന വില്ലുകൾക്ക്​ ആണവശക്തിയുണ്ടായിരു​ന്നുവെന്ന്​ പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. മഹാഭാരത, രാമായണ കാലത്ത് തന്നെ പറക്കുന്ന ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞു. 45ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസാരിക്കവേയാണ് ഗവർണർ മഹാഭാരത, രാമായണ കാലങ്ങളെ കുറിച്ച്​ വാചാലനായത്​.

1910 അല്ലെങ്കിൽ 1911 ലാണ് വിമാനം കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ, നമുക്ക് പറക്കുന്ന ഉപകരണങ്ങളുണ്ടായിരുന്നുവെന്ന്​ രാമായണത്തിൽ കാണാം. ആണവ ശക്തിയുള്ള ആയുധമായിരുന്നു അർജുനൻ ഉപയോഗിച്ചിരുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. മഹാഭാരതത്തിൻെറ മുഴുവൻ യുദ്ധവും സഞ്ജയ വിവരിച്ചത്​ ടി.വിയിൽ നിന്നല്ല. ഓരോ രംഗവും അന്ധനായ ധൃതരാഷ്ട്രർക്ക് അദ്ദേഹം വിവരിച്ചുകൊടുത്തത്​ പടക്കളത്തിലില്ലാത്തപ്പോഴാണെന്നും ഇന്ത്യയെ അവഗണിച്ച്​ മുന്നോട്ട്​ പോകാൻ ലോകത്തിന് ഇനി കഴിയില്ലെന്നും ധൻഖർ പറഞ്ഞു.

ഗവർണറുടെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമാണ്​ ഉയരുന്നത്​. ബി.ജെ.പി നിയമിക്കുന്ന ഗവർണർമാരുടെ പ്രശ്നം ഇതാണ്, അവർ എല്ലായിടത്തും എന്തിനെ കുറിച്ചും കയറി അഭിപ്രായം പറയും -വിദ്യാഭ്യാസ വിദഗ്​ദനായ നരസിംഹ പ്രസാദ് ബദൂരി പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്​ ദേബ്​ സമാനമായ പ്രസ്​താവന നടത്തിയിരുന്നു. സാറ്റലൈറ്റും ഇൻറർനെറ്റും ഉണ്ടായിരുന്നതിനാലാണ്​ സഞ്​ജയിക്ക്​ മഹാഭാരത യുദ്ധം വിവരിച്ചുകൊടുക്കാനായതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​.

പശുവിൻ പാലിൽ സ്വർണമുണ്ടെന്ന ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷിൻെറ പ്രസ്​താവനയും സൂര്യൻ ഓംകാരം ജപിക്കുന്നുവെന്ന്​ അവകാശപ്പെടുന്ന വ്യാജ വിഡിയോ പുതുച്ചേരി ലഫ്​റ്റ്​നൻറ്​ ഗവർണർ കിരൺബേദി ട്വിറ്ററിൽ പങ്കുവെച്ചതും പരിഹാസത്തിനിടയാക്കിയിരുന്നു.

Tags:    
News Summary - Arjun’s arrows had nuclear power, says West Bengal governor Jagdeep Dhankhar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.