ന്യൂഡൽഹി: പ്രമുഖവാർത്താ വിശകലന പോർട്ടലായ ‘ദി വയർ’ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. 2000ലെ ഐ.ടി ആക്ട് പ്രകാരം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവുകൾ പ്രകാരമാണ് വെബ്സൈറ്റ് രാജ്യവ്യാപകമായി വിലക്കിയതെന്ന് ‘ദി വയർ’ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. സെൻസർഷിപ്പിനെ എതിർക്കുന്നതായും ഈ നീക്കത്തെ വെല്ലുവിളിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വെബ്സൈറ്റിന് വിലക്കേർപ്പെടുത്തിയത് ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ‘ദി വയർ’ ചൂണ്ടിക്കാട്ടി. ‘ഏകപക്ഷീയവും വിശദീകരിക്കാനാകാത്തതുമായ നീക്കമാണിത്. സെൻസർഷിപ്പിനെ വെല്ലുവിളിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സത്യസന്ധവും കൃത്യവുമായ വാർത്തകൾ നൽകുന്നതിൽനിന്ന് ഞങ്ങൾ പിന്തിരിയില്ല. നിർണായകമായ ഈ സമയത്ത് ഇന്ത്യയുടെ ഏറ്റവും വലിയ ആസ്തികളിൽ ഒന്നായ, സത്യസന്ധവും നീതിയുക്തവും യുക്തിസഹവുമായ വാർത്തകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു. നിങ്ങളുടെ പിന്തുണയിലാണ് കഴിഞ്ഞ 10 വർഷമായി ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഈ സമയത്തും എല്ലാവരും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളുടേതടക്കം 8000ത്തോളം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശിച്ചതായി ‘എക്സ്’ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെയാണ് മക്തൂബ് മീഡിയ, ദി കശ്മീരിയത്ത്, ഫ്രീ പ്രസ് കശ്മീർ എന്നിവയുടെതടക്കമുള്ള എക്‌സ് ഹാൻഡിലുകൾ മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.